scorecardresearch

കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകന് പ്രവേശന വിലക്കില്ലെന്ന് ഭാരവാഹികൾ; സംഭവിച്ചത് ഇതാണ്

നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ ​മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ ഭഗവാനെ കാണാൻ വന്നതാണെന്നും ഒന്നു മാറി നില്ലെടോ എന്നും വിനായകൻ പറയുന്നത് കേൾക്കാം

നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ ​മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ ഭഗവാനെ കാണാൻ വന്നതാണെന്നും ഒന്നു മാറി നില്ലെടോ എന്നും വിനായകൻ പറയുന്നത് കേൾക്കാം

author-image
WebDesk
New Update
vinayakan|vinayakan post|

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്

പാലക്കാട്: പ്രശസ്തമായ പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകൻ രാത്രി നടയടച്ച ശേഷം ദർശനത്തിന് എത്തിയതിനെ ചൊല്ലി വിവാദം. രാത്രി 11 മണിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ തള്ളുകയായിരുന്നു. ഇത് ജാതി അധിക്ഷേപമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ വിമർശനം ഉന്നയിക്കുന്നയും ചെയ്തിരുന്നു.

Advertisment

ക്ഷേത്രത്തിന് മുന്നിൽ വച്ച് നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹ ​മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ ഭഗവാനെ കാണാൻ വന്നതാണെന്നും ഒന്നു മാറി നില്ലെടോ എന്നും വിനായകൻ പറയുന്നത് കേൾക്കാം.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ നട അടച്ച ശേഷമാണ് നടൻ കല്‍പ്പാത്തിയിൽ എത്തിയത്. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ ഇത് തടഞ്ഞു. ഈ സമയം പട്രോളിങ്ങിനെത്തിയ പൊലീസ് ഇടപെട്ട് വിനായകനെ തിരിച്ചയക്കുകയായിരുന്നു. ഈ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവ്വത്ര ശിവം. 🙏🏾

Posted by Vinayakan on Wednesday, May 15, 2024
Advertisment

ഇതിന് പിന്നാലെ ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിൽ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും മറ്റു തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പി വച്ചതിനാലാവാം അവർക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് നടനെ പ്രകോപിപ്പിച്ചത് എന്നാണ് മനസിലാക്കുന്നത്. ഇല്ലാത്ത വിഷയത്തെ ഊതി വീർപ്പിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കല്പാത്തി ശിവക്ഷേത്രത്തിൽ നടൻ വിനായകന് വിലക്കോ?? വീഡിയോ കണ്ടു നോക്കൂ...

കല്പാത്തി ശിവക്ഷേത്രത്തിൽ നടൻ വിനായകന് വിലക്കോ?? വീഡിയോ കണ്ടു നോക്കൂ... #vinayakan #palakkad #kalpathytemple #temple #actor # #malayalamcinema #mollywood #vinayakanofficial #cast

Posted by sark live news on Monday, May 13, 2024

അതേസമയം, ഫേസ്ബുക്കിൽ ഒരു ചെറു കുറിപ്പ് മാത്രമാണ് വിനായകന്റേതായി വിശദീകരണമായി പുറത്തുവന്നത്. "അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവ്വത്ര ശിവം. 🙏🏾," എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.

Read More:

Malayalam Film Industry Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: