/indian-express-malayalam/media/media_files/uploads/2017/01/k-muraleedharan.jpg)
കെ.മുരളീധരൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേക്ക് തരം താഴ്ന്നെന്ന് കെ. മുരളീധരൻ. ഒരു സാധാരണ പൗരൻ പേലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മോദി പറയുന്നത്. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന മോദിയുടെ പരാമർശം തീർത്തും നികൃഷ്ടമാണെന്നും മോദിക്ക് പഴയ പ്രതാപമൊന്നും ഇപ്പോഴില്ലെന്നും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തും. രാജ്യത്താകമാനം പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇന്ത്യാ മുന്നണി അധികാരം പിടിക്കുമെന്നും കേരളത്തിൽ ബിജെപി ഒരു സീറ്റും പിടിക്കാതെ വട്ടപൂജ്യമായി മാറുമെന്നും മുരളീധരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റായി തിരികെയെത്തിയ ശേഷം കെ.സുധാകരൻ സ്വീകരിച്ച നടപടികൾക്ക് പൂർണ്ണ പിന്തുണയുണ്ടാവുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട തിരുവനന്തപുരം ജില്ലയിലെ നേതാവിനെ എം എം ഹസൻ തിരികെ എടുത്തിരുന്നു. എന്നാൽ ആ നടപടി തള്ളിക്കൊണ്ട് കെ.സുധാകരൻ നേതാവിനെ വീണ്ടും പുറത്താക്കി. അത് തീർത്തും സംഘടനയ്ക്ക് അനുകൂലമായ നടപടിയാണെന്നായിരുന്നു മുരളീധരന്റെ വിശദീകരണം. പാർട്ടിക്ക് എതിരായി പ്രവർത്തിക്കുന്നവരെ പുറത്താക്കുന്നതിൽ തെറ്റില്ലെന്നും ആറ്റിങ്ങലിൽ പുറത്താക്കപ്പെട്ട നേതാവിന്റെ നേതൃത്വത്തിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന അടൂർ പ്രകാശിന്റെ പരാതിയിലാണ് പുറത്താക്കൽ നടപടിയുണ്ടായതെന്നും കെ.മുരളീധരൻ പറഞ്ഞു.
കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരെ മഹത്വവൽക്കരിച്ച് അവർക്ക് രക്തസാക്ഷി പരിവേഷം നൽകുന്ന സിപിഎം നിലപാടിനെതിരെയും മുരളീധരൻ പ്രതികരിച്ചു. അക്രമ പ്രവർത്തനങ്ങൾക്കായി ബോംബ് നിർമ്മിക്കുകയും അത് പൊട്ടുമ്പോള്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും പാർട്ടി ഗ്രാമങ്ങളുണ്ടാക്കാൻ കേരളത്തിൽ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും സിപിഎമ്മിനെ വിമർശിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.
Read MoreKeralaNewsHere
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
- എയർ ഇന്ത്യയ്ക്ക് തലവേദനയായി ഫ്ലൈറ്റുകളുടെ തകരാറുകൾ; അഗ്നിബാധയെ തുടർന്ന് വിമാനം തിരിച്ചിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.