/indian-express-malayalam/media/media_files/Z93YDs5I5d2yTxxv4e2V.jpg)
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയമാകും സംസ്ഥാനത്ത് നേടുകയെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു
തിരുവനന്തപുരം: ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്ന സോളാർ സമര ഒത്തുതീർപ്പ് വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവാദങ്ങൾ മാധ്യമങ്ങൾ സെറ്റ് ചെയ്തെടുക്കുന്ന അജണ്ട മാത്രമാണെന്നും അതിന് പിന്നാലെ പോകാൻ തങ്ങളില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സോളാർ സമരം വിജയമായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓാഫീസിനെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാൻ സാധിച്ചത് സമരത്തിന്റെ ഫലമായാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സമരങ്ങളുടെ ഭാഗമായിഉയർന്നുവരാറുള്ള എല്ലാ മുദ്രാവാക്യങ്ങളും വിജയം കണ്ടെന്നു വരില്ല. അങ്ങനെയെങ്കിൽ ഇങ്ക്വിലാബ് സിന്ദാബാദെന്ന് എത്രകാലമായി വിളിക്കുന്നു. എന്നിട്ട് വിപ്ലവം വിജയിച്ചോയെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതകരിക്കവേ ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയമാകും സംസ്ഥാനത്ത് നേടുകയെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.
സോളാർ സമരം ഒത്തുതീർപ്പാക്കിയെന്ന വെളിപ്പെടുത്തലുകളിൽ ഇതാദ്യമായാണ് സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം വരുന്നത്. ജോൺ മുണ്ടക്കയത്തിന്റെ ആദ്യ വെളിപ്പെടുത്തലുകളും ചെറിയാൻ ഫിലിപ്പിന്റേയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും ചർച്ച നടന്നുവെന്ന സ്ഥിരീകരണവുമടക്കം വന്നിട്ടും എൽഡിഎഫ് യുഡിഎഫ് നേതൃത്വങ്ങളോ മുതിർന്ന നേതാക്കളോ യാതൊരു പ്രതികരണവും വിഷയത്തിൽ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ മാധ്യമ അജണ്ടയാണെന്ന് നിസ്സാരവത്കരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
Read More
- മുഖാമുഖം കണ്ടില്ലെന്ന് തിരുവഞ്ചൂരും ചർച്ച നടന്നെന്ന് ചെറിയാനും; ചർച്ചയായി സോളാർ സമര വിവാദം
- വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ; എത്തിയത് അറിയിച്ചതിലും നേരത്തെ
- തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1200 വാർഡുകൾ, ഏകപക്ഷിയ തീരുമാനമെന്ന് പ്രതിപക്ഷം
- മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ; പീഡനം നേരിട്ട 10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.