/indian-express-malayalam/media/media_files/W16NzGxMTRSwBOTgDSOe.jpg)
തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയതായും ഷോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്ജ് രംഗത്ത്. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്.എൻ.സി ലാവ്ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളിൽ നിന്ന് വൻ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയതായും ഷോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് അക്കൗണ്ട് തുടങ്ങിയാൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യണം. വീണയുടെ ഇൻകം ടാക്സ് റിട്ടേൺസിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണ്. പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണം. അബുദാബി കൊമേഴ്സ് ബാങ്കിൽ എക്സാ ലോജിക്കിന് അക്കൗണ്ട് ഉണ്ട്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്," ഷോൺ പറഞ്ഞു.
"ഈ ഇടപാടുകൾ കരിമണൽ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള കമ്പനികളിൽ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം. സുനീഷ് എന്നൊരാളുടെയും പേരിൽ ഉള്ളതാണ് അക്കൗണ്ട്. ലാവലിൻ, പി.ഡബ്ല്യു.സി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആർഎല്ലിൽ നടന്ന ഇടപാടുകളും കണ്ടെത്തണം," ഷോൺ ജോർജ്ജ് പറഞ്ഞു.
"വിദേശ പണം ഇടപാടിനെ കുറിച്ചും അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണം. തികഞ്ഞ ഉത്തരവാദിത്വത്തോടെ ആണ് താൻ ആരോപണം ഉന്നയിക്കുന്നത്. സ്വപ്ന സുരേഷിന്റ ആരോപണങ്ങൾ പലതും ശരിയാണെന്ന് തെളിയുകയാണ്. വീണാ വിജയന്റെ ഈ വിദേശ അക്കൗണ്ടിൽ നിന്ന് തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പോയത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എന്തിന് വേണ്ടിയാണെന്ന് അന്വേഷിക്കണം," ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Read More
- കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
- മാസപ്പടി വിവാദത്തിൽ പൊലീസിന് കേസെടുക്കാം; ഗൂഢാലോചന, വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ഇ.ഡി.
- ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ
- മദ്യനയത്തിലെ ഇളവുകൾക്ക് ലക്ഷങ്ങളുടെ പ്രത്യുപകാരം? സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.