/indian-express-malayalam/media/media_files/uploads/2023/05/DK-Shivakumar.jpg)
പഞ്ചബലിയില്‍ ആടും പോത്തും ഉള്‍പ്പെടെ അഞ്ച് വ്യത്യസ്ത മൃഗങ്ങളെ ബലി കൊടുത്തെന്നും കർണാടക ഉപമുഖ്യമന്ത്രി ആരോപിച്ചു. (ഫയൽ ചിത്രം)
ബെംഗളൂരു: കർണ്ണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി ഉൾപ്പെടെയുള്ള ദുർമന്ത്രവാദം നടത്തിയെന്ന വെളിപ്പെടുത്തലുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരുനീക്കങ്ങൾക്ക് രാഷ്ട്രീയ ശത്രുക്കൾ ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ് കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ ആരോപണം.
"കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്നു. ഇതിൽ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ്," ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
"തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള ഒരു ക്ഷേത്രത്തിന് സമീപം യാഗം നടന്നു. രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാൻ പഞ്ചബലിയും നടത്തി. പഞ്ചബലിയില്‍ ആടും പോത്തും ഉള്‍പ്പെടെ അഞ്ച് വ്യത്യസ്ത മൃഗങ്ങളെ ബലി കൊടുത്തു. കൈയിൽ പൂജിച്ച ചരട് ഉള്ളതിനാൽ ഇതൊന്നും തന്നെ ബാധിക്കില്ല. ബലിയിൽ പങ്കെടുത്തവരാണ് ഈ വിവരം അറിയിച്ചത്," കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.
Read More
- അച്ഛനെയും സഹോദരനെയും കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച 15കാരി അറസ്റ്റിൽ
- പോർഷെ അപകടം: കൗമാരക്കാരന് പകരം രക്തസാമ്പിൾ നൽകിയത് അമ്മ
- സ്റ്റാർട്ടപ്പിൽ ആകാശം മുട്ടുന്ന നേട്ടവുമായി അഗ്നികുൽ; ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപണം വിജയകരം
- മോദിയെ മഹാവിഷ്ണുവിന്റെ അവതാരമാക്കാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'ഏകാധിപത്യം,' പഞ്ചാബ് സർക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തി: അരവിന്ദ് കെജ്രിവാൾ
- ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.