/indian-express-malayalam/media/media_files/uploads/2019/01/india-football-2.jpg)
ഫയൽ ചിത്രം
ഷാർജ: ഏഷ്യൻ കപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബഹ്റൈന് എതിരെ ഇറങ്ങും. സമനിലയോ വിജയമോ നേടാനാവും ഇന്ത്യയുടെ ശ്രമം. സമനില നേടിയാലും ഇന്ത്യക്ക് പ്രീ ക്വാർട്ടറിലെത്താനാവും. ഇന്ത്യയെ 2-0നു വീഴ്ത്തിയ യുഎഇയെ ആദ്യ കളിയിൽ സമനിലയിൽ പിടിച്ച ടീമാണു ബഹ്റൈൻ. ഇന്ത്യയെ തോൽപിച്ചാൽ ബഹ്റൈന് നോക്കൗട്ടിലേക്ക് കടക്കാനാവും. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ബഹ്റൈൻ പ്രതീക്ഷിക്കുന്നില്ല.
Also Read: എഎഫ്‍സി ഏഷ്യൻ കപ്പ്: ഇന്ത്യയുടെ പ്രീക്വാർട്ടർ സാധ്യതകൾ
മധ്യനിരയിൽ അനിരുദ്ധ് ഥാപ്പയും വലതുവിങ്ങിൽ ഉദാന്ത സിങ്ങുമാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നത്. യുഎഇക്കെതിരെ ജയിക്കാനായില്ലെങ്കിലും പ്രതിരോധപ്പൂട്ട് പൊട്ടിച്ച് ബോക്സിലേക്ക് പാഞ്ഞുകയറുന്നതിലും മുന്നേറ്റ നിരക്കു പന്തു മറിക്കുന്നതിലും മികച്ചുനിന്ന ഇരുവരുടെയും പ്രകടനം ഇന്നു നിർണായകമാകും.
Also Read: ഏഷ്യൻ കപ്പ്: സുനിൽ ഛേത്രിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടം
ഇന്ത്യ 4-4-2 ശ്രേണിയിലാവും ഇന്നും മൈതാനത്തിറങ്ങുകയെന്നാണ് കരുതുന്നത്. ഛേത്രിക്കും ആഷിഖ് കുരുണിയനും മുന്നേറ്റത്തിന്റെ ചുമതല നൽകും. ഛേത്രിയുടെ പരിചയസമ്പത്തും ആഷിഖിന്റെ വേഗവും ഒത്തുചേരുന്ന മികവിൽ കോൺസ്റ്റന്റൈൻ വിശ്വാസമർപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് ചോയ്സ് സ്ട്രൈക്കറായിരുന്ന ജെജെയെ മറികടന്ന് പ്ലേയിങ് ഇലവനിലെത്തിയ ആഷിഖ് രണ്ടു മൽസരങ്ങളിലും നന്നായി കളിച്ചു. വിങ്ങറായി കളിച്ചു പരിചയമുള്ളതിനാൽ ഛേത്രിക്കു പിന്നിൽ രണ്ടാം സ്ട്രൈക്കറായുള്ള ആഷിഖിന്റെ പൊസിഷനിങ്ങും ഇന്ത്യയ്ക്കു മുതൽക്കൂട്ടാണ്.
Also Read: നിസ്സഹായനായുള്ള ധോണിയുടെ മടക്കം, അമ്പാട്ടി റായിഡുവിനെതിരെ ആരാധക രോഷം
ഇന്നു തോറ്റാലും ഇന്ത്യക്കു നോക്കൗട്ട് പ്രതീക്ഷയുണ്ട്. അതു പക്ഷെ, രാത്രി 9.30ന് നടക്കുന്ന യുഎഇ-തായ്‌ലൻഡ് മൽസര ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും. 6 ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കു പുറമേ ഏറ്റവും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് പ്രവേശമുണ്ട്. അതിനാൽ തായ്‌ലൻഡിനെ യുഎഇ കീഴടക്കണം. അങ്ങിനെയെങ്കിൽ ബഹ്റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും.
Also Read: ശിഖർ ധവാന്റെ മകളുടെ മുന്നിൽ മുട്ടു മടക്കി രോഹിത് ശർമ്മ
ഇന്നു 107-ാം രാജ്യാന്തര മൽസരത്തിന് ഇറങ്ങുന്ന സുനിൽ ഛേത്രി ഇന്ത്യയ്ക്കായി ഏറ്റവും അധികം രാജ്യാന്തര മൽസരങ്ങൾ കളിച്ച, മുൻ നായകൻ ബൈചുങ് ബൂട്ടിയയുടെ റെക്കോർഡിനൊപ്പം എത്തും. 1964ൽ ഇസ്രയേലിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ടൂർണമെന്റിൽ നോക്കൗട്ട് മൽസരങ്ങൾ ഉണ്ടായിരുന്നില്ല. നാലു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ഫോർമാറ്റിലാണു സംഘടിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us