എഎഫ്സി ഏഷ്യൻ കപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യംവെച്ച് ഇന്ത്യ നാളെ ബഹ്റൈനെ നേരിടും. തായ്ലൻഡിനെതിരെ തകർപ്പൻ വിജയത്തോടെ തുടങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ആതിഥേയരായ യുഎഇയോട് പരാജയപ്പെട്ടിരുന്നു. ബഹ്റൈനോട് ജയിക്കാനായാൽ ഇന്ത്യക്ക് പ്രീക്വാർട്ടർ യോഗ്യത ഉറപ്പിക്കാം. സമനിലയാണെങ്കിൽ യുഎഇ-തായ്ലൻഡ് മത്സരഫലവും നിർണായകമാകും.
Also Read: എഎഫ്സി ഏഷ്യൻ കപ്പ്: ഇന്ത്യയുടെ പ്രീക്വാർട്ടർ സാധ്യതകൾ
ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ മുൻ നായകൻ ബൂട്ടിയായുടെ റെക്കോർഡിനൊപ്പമെത്താൻ ഛേത്രിക്ക് സാധിക്കും. കരിയറിൽ ഇത് 107-ാം തവണയാണ് ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്. ചരിത്രനേട്ടത്തിനൊപ്പം വിജയത്തോടെ പ്രീക്വാർട്ടറിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരവും.
Also Read: സിഡ്നി ഏകദിനം; കളി തോൽപ്പിച്ചത് ധോണിയെന്ന് അജിത് അഗാർക്കർ
ഗോൾവേട്ടയിൽ സുനില്‍ ഛേത്രി നേരത്തെ സാക്ഷാല്‍ ലയണല്‍ മെസിയെ മറി കടന്നിരുന്നു. ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയിലാണ് ഛേത്രി മെസിയെ മറി കടന്നത്. 65 ഗോളുകളാണ് മെസി അര്‍ജന്റീനയ്ക്കായി നേടിയിരിക്കുന്നത്. സുനിൽ ഛേതിയ്ക്ക് 67 ഗോളുകളുണ്ട്.
Also Read: സാക്ഷാല്‍ മെസിയെ രണ്ടടി പിന്നിലേക്ക് തള്ളി ഛേത്രി; ഇന്ത്യന്‍ ജയം അരനൂറ്റാണ്ടിന് ശേഷം
ഏഷ്യൻ കപ്പിലെ ആദ്യ പ്രീക്വാർട്ടർ പ്രവേശനം എന്ന കടമ്പയും ഇന്ത്യക്ക് മുന്നിലുണ്ട്. 1964ൽ ഇന്ത്യ ഫൈനൽ കളിച്ചിരുന്നുവെങ്കിലും അന്ന് നാല് ടീമുകൾ മാത്രമാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
Also read: നിസ്സഹായനായുള്ള ധോണിയുടെ മടക്കം, അമ്പാട്ടി റായിഡുവിനെതിരെ ആരാധക രോഷം
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ കപ്പ് പോരാട്ടത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. 2015 ൽ നടന്ന ഏഷ്യ കപ്പിൽ ഇന്ത്യ മത്സരിച്ചിരുന്നില്ല. ഇതിന് മുമ്പ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ ഏഷ്യ കപ്പിൽ ബൂട്ടണിഞ്ഞത്, 1964, 1984, 2011. 1964ൽ ഫൈനലിൽ എത്തിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. 1984ലും 2011ലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.