scorecardresearch

വിവാദ ചൂടിനിടയിൽ ഇന്ത്യയും പാക്കിസ്ഥാനും നാളെ നേർക്കുനേർ; പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി; മത്സരം എവിടെ കാണാം?

India Vs Pakistan Asia Cup 2025: ഇന്ത്യ-പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൂര്യകുമാർ യാദവും സൽമാൻ അലിയും മുഖത്തോട് മുഖം നോക്കാൻ പോലും തയ്യാറായില്ല

India Vs Pakistan Asia Cup 2025: ഇന്ത്യ-പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൂര്യകുമാർ യാദവും സൽമാൻ അലിയും മുഖത്തോട് മുഖം നോക്കാൻ പോലും തയ്യാറായില്ല

author-image
Sports Desk
New Update
India Vs Pakistan Asia Cup Sanju Samson

Source: Instagram

india Vs Pakistan Asia Cup 2025: വിവാദങ്ങൾ പുകയുന്നതിന് ഇടയിൽ ഇന്ത്യയും പാക്കിസ്ഥാനും നാളെ വീണ്ടും ഏറ്റുമുട്ടുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ പോരാട്ടം പാക്കിസ്ഥാന് എതിരായിട്ടാണ്. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. എന്നാൽ ടോസിന്റെ സമയവും മത്സരത്തിന് ശേഷവും ഇന്ത്യൻ കളിക്കാർ ഹസ്തദാനം നൽകാതിരുന്നത് പാക്കിസ്ഥാൻ വിവാദമാക്കി. സൂപ്പർ ഫോറിൽ ചിരവൈരികൾ വീണ്ടും നേർക്കുനേർ വരുമ്പോൾ പോരാട്ടത്തിന്റെ ചൂട് വീണ്ടും കൂടുമെന്ന് വ്യക്തം. 

Advertisment

ടോസിന്റെ സമയം ക്യാപ്റ്റന്മാർ തമ്മിൽ ഹസ്തദാനം നൽകാറുണ്ട്. എന്നാൽ ഇന്ത്യ-പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൂര്യകുമാർ യാദവും സൽമാൻ അലിയും മുഖത്തോട് മുഖം നോക്കാൻ പോലും തയ്യാറായില്ല. ഇന്ത്യൻ ക്യാപ്റ്റന് ഹസ്തദാനം നൽകാൻ മുതിരേണ്ടതില്ല എന്ന് സൽമാൻ അലിയോട് മാച്ച് റഫറി പൈക്രോഫ്റ്റ് പറഞ്ഞതായാണ് പാക്കിസ്ഥാൻ ടീം ആരോപിക്കുന്നത്. 

Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ

മാച്ച് റഫറി പൈക്രോഫ്റ്റിനെ ഏഷ്യാ കപ്പിലെ മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്താതെ കളിക്കാനിറങ്ങില്ലെന്ന നിലപാട് പാക്കിസ്ഥാൻ എടുത്തിരുന്നു. യുഎഇക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം കളിക്കില്ലെന്ന് പാക്കിസ്ഥാൻ നിലപാടെടുത്തു. എന്നാൽ പാക്കിസ്ഥാന്റെ സമ്മർദത്തിന് ഐസിസി വഴങ്ങിയില്ല. ഇതോടെ 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ-യുഎഇ മത്സരം ഒൻപത് മണിക്കാണ് തുടങ്ങിയത്. ഈ മത്സരത്തിൽ മാച്ച് റഫറിയായത് പൈക്രോഫ്റ്റ് തന്നെ. 

Advertisment

Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ

സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിലും മാച്ച് റഫറി പൈക്രോഫ്റ്റ് തന്നെയാണ്. പൈക്രോഫ്റ്റിനെ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് മാറ്റി നിർത്തണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ഐസിസിക്ക് മേൽ സമ്മർദം ശക്തമാക്കിയിരുന്നു. എന്നാൽ ഇതും വിലപ്പോയില്ല. സൂപ്പർ ഫോർ പോരിലും ഇന്ത്യ ഹസ്തദാനം നൽകാതെ പാക്കിസ്ഥാൻ കളിക്കാരിൽ നിന്ന് അകന്ന് തന്നെ നിൽക്കാനാണ് സാധ്യത. 

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസെന്നും ഇന്ത്യൻ സൈന്യത്തെയോർത്ത് അഭിമാനിക്കുന്നതായും അവർക്ക് ഇങ്ങനെയൊരു ജയത്തിലൂടെ സന്തോഷം നൽകാൻ സാധിക്കുമെങ്കിൽ അത് ഞങ്ങൾ ചെയ്യുമെന്നുമാണ് സൂര്യകുമാർ യാദവ് പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം പറഞ്ഞത്. ഇതിൽ നിന്ന് ഇന്ത്യൻ ടീമിന്റെ നിലപാട് വ്യക്തമാണ്. സ്പോർട്സ്മാൻസ്പിരിറ്റിന് അപ്പുറം ചില കാര്യങ്ങൾ ഉണ്ട് എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞിരുന്നു. 

Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി

ഗ്രൂപ്പ് പോരിൽ ഇന്ത്യക്കെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും പാക്കിസ്ഥാൻ പൂർണ പരാജയമായിരുന്നു. നിലവാരമില്ലാത്ത പാക്കിസ്ഥാൻ സ്ക്വാഡ് ആണ് ഇത് എന്ന പരിഹാസം ആണ് ശക്തമായത്. സൂപ്പർ ഫോറിലെത്തുമ്പോൾ പാക്കിസ്ഥാൻ ടീമിന് അത്ഭുങ്ങൾ കാട്ടാൻ സാധിക്കുമെന്ന വിശ്വസിക്കുന്നവർ കുറവാണ്. ഇന്ത്യയും പാക്കിസ്ഥാനും ട്വന്റി20യിൽ 14 വട്ടമാണ് ഏറ്റുമുട്ടിയത്. ഇതിൽ 11 തവണയും ഇന്ത്യ ജയിച്ചു. പാക്കിസ്ഥാൻ ജയിച്ചത് മൂന്ന് വട്ടം മാത്രം. 

ഇന്ത്യയുടെ സാധ്യതാ ഇലവൻ:ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര. 

പാക്കിസ്ഥാൻ സാധ്യതാ ഇലവൻ: സൈം അയൂബ്, സഹിബ്‌സദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, അഘ സൽമാൻ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷാഹീൻ അഫ്രിദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.

ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ മത്സരം എത്ര മണിക്ക് ആരംഭിക്കും? 

ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ മത്സരം സെപ്തംബർ 21, ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് ആരംഭിക്കുന്നത്. 

ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ മത്സരം ടെലിവിഷനിൽ ഏത് ചാനലിൽ കാണാം? 

ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ പോര് ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ് വർക്കിൽ കാണാനാവും. 

ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ പേരിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ഇന്ത്യയിൽ ലഭ്യമാണ്

Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: