/indian-express-malayalam/media/media_files/2025/01/23/IpmMd2BXP8lMTgyRumpi.jpg)
അർഷ്ദീപ് സിങ്: (ഇൻസ്റ്റഗ്രാം)
ടി20യില്‍ പുതിയ റെക്കോർഡിട്ട് ഇന്ത്യയുടെ ഇടം കൈയ്യന്‍ ഫാസ്റ്റ് ബോളര്‍ അര്‍ഷദീപ് സിങ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടി കരിയറില്‍ 97 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുക ആണ് അര്‍ഷ്ദീപ്. നേരത്തെ 96 വിക്കറ്റുള്ള ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ആയിരുന്നു ഇന്ത്യക്കായി ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകള്‍ എടുത്ത താരം.
ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് ബോളുകൊണ്ട് തിളങ്ങി. ആദ്യ ഓവറില്‍ ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സിന്റെ വിക്കറ്റ് നേടി താരം ചഹലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. അതിന് ശേഷം അടുത്ത ഓപ്പണറായ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് കൂടി എടുത്തതോടെ അര്‍ഷ്ദീപ് റെക്കോര്‍ഡ് മറികടന്നു.
കരിയറില്‍ 61 ടി20 മത്സരങ്ങള്‍ കളിച്ചട്ടുള്ള താരം 2022ലാണ് തന്റെ ആദ്യ ടി20 കളിക്കുന്നത്. ന്യൂ ബോളില്‍ രണ്ട് വശത്തേക്കും സ്വിങ് ചെയിക്കാന്‍ ഉള്ള കഴിവും അവസാന ഓവറുകളില്‍ ഉഗ്രന്‍ യോര്‍കറുകളും സ്ലോ ബോളും എറിയാന്‍ മിടുക്കനായ അര്‍ഷ്ദീപ് വളരെ പെട്ടന്ന് തന്നെ ഇന്ത്യയുടെ മുന്‍നിര ബോളറായി മാറി. ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോൾ പ്രധാന പങ്ക് വഹിച്ച ഒരു ബോളറായിരുന്നു അര്‍ഷ്ദീപ്.
കഴിഞ്ഞ വര്‍ഷത്തിലെ മികച്ച പ്രകടനം കാരണം താരത്തെ ഐസിസി യുടെ 2024ലെ മികച്ച ടി20 കളിക്കാരനുള്ള അവാര്‍ഡിന് നാമനിര്‍ദേശിക്കപ്പെട്ടിരുന്നു. ട്രാവിസ് ഹെഡ്, സിക്കന്ദര്‍ റാസാ, ബാബര്‍ അസം എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു കളിക്കാര്‍. ഇംഗ്ലണ്ടിനെതിരെ ഉള്ള പരമ്പരയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി ആദ്യമായി ടി20യില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാവാന്‍ ആവും താരത്തിന്റെ അടുത്ത ശ്രമം.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us