scorecardresearch

റൊണാൾഡോയുടെ ആവശ്യങ്ങൾ കേട്ട് കണ്ണുതള്ളി; ക്ലബ് ലോകകപ്പിനായി സമീപിച്ചെന്ന് അൽ ഹിലാൽ

Cristiano Ronaldo Transfer News: ക്ലബ് ലോകകപ്പ് കളിക്കാൻ ഏത് ക്ലബിലേക്കായിരിക്കും റൊണാൾഡോ പോകുന്നത് എന്ന ആകാംക്ഷ ആഴ്ചകളോളം ഫുട്ബോൾ ലോകത്തിന് മുകളിൽ നിന്നിരുന്നു

Cristiano Ronaldo Transfer News: ക്ലബ് ലോകകപ്പ് കളിക്കാൻ ഏത് ക്ലബിലേക്കായിരിക്കും റൊണാൾഡോ പോകുന്നത് എന്ന ആകാംക്ഷ ആഴ്ചകളോളം ഫുട്ബോൾ ലോകത്തിന് മുകളിൽ നിന്നിരുന്നു

author-image
Sports Desk
New Update
Cristiano Ronaldo Transfer Chances

Cristiano Ronaldo Transfer Chances Photograph: (Cristiano Ronaldo, Instagram)

Cristiano Ronaldo Transfer News: ക്ലബ് ലോകകപ്പ് കളിക്കില്ല എന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ക്ലബ് ലോകകപ്പ് ട്രാൻസ്ഫർ വിൻഡോയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബിലെത്തിക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് അൽ ഹിലാൽ പ്രസിഡന്റ്. 

Advertisment

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിനേയും അൽ ഹിലാൽ ക്ലബ് ലോകകപ്പിനായി ടീമിലെത്തിക്കാൻ ശ്രമിച്ചതായാണ് അൽ ഹിലാൽ പ്രസിഡന്റ് ബിൻ നഫാൽ വ്യക്തമാക്കിയത്. ക്ലബ് ലോകകപ്പ് കളിക്കാൻ ഏത് ക്ലബിലേക്കായിരിക്കും റൊണാൾഡോ പോകുന്നത് എന്ന ആകാംക്ഷ ആഴ്ചകളോളം ഫുട്ബോൾ ലോകത്തിന് മുകളിൽ നിന്നിരുന്നു.

Also Read: Cristiano Ronaldo: റൊണാൾഡോയെ ബ്രസീൽ ദേശിയ ടീമിൽ കളിപ്പിക്കുമോ? ആഞ്ചലോട്ടിയുടെ മറുപടി

മെക്സിക്കോ, ബ്രസീൽ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് റൊണാൾഡോയ്ക്ക് ക്ലബ് ലോകകപ്പ് കളിക്കാൻ ഓഫറുകൾ വന്നതായാണ് റിപ്പോർട്ടുകൾ നിറഞ്ഞത്. മെസിയുടെ ഇന്റർ മയാമി റൊണാൾഡോയെ സ്വന്തമാക്കും എന്നുവരെ ഒരു സമയം അഭ്യൂഹം ശക്തമായി. എന്നാൽ യുവേഫ നേഷൻസ് ലീഗിലെ പോർച്ചുഗലിന്റെ മത്സരത്തിന് മുൻപായാണ് താൻ ക്ലബ് ലോകകപ്പ് കളിക്കില്ല എന്ന് റൊണാൾഡോ വ്യക്തമാക്കിയത്. 

Advertisment

ക്ലബ് ലോകകപ്പ് ട്രാൻസ്ഫർ വിൻഡോയിൽ ചർച്ചകൾക്കുള്ള സമയം കുറവായതും ഉൾക്കൊള്ളാനാവാത്ത ആവശ്യങ്ങൾ താരങ്ങൾ മുൻപോട്ട് വെച്ചതുമാണ് റൊണാൾഡോയേയും ബ്രൂണോ ഫെർണാണ്ടസിനേയുമെല്ലാം സ്വന്തമാക്കാൻ സാധിക്കാതിരുന്നത് എന്നാണ് അൽ ഹിലാൽ ക്ലബ് പ്രസിഡന്റ് ബിൻ നഫൽ പറയുന്നത്. 

Also Read: FIFA World Cup 2026: എത്ര ടീമുകൾ 2026 ഫിഫ ലോകകപ്പിന് ഇതുവരെ യോഗ്യത നേടി?

"നിരവധി കളിക്കാരുമായി ഞങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ നീണ്ട സീസണിന് ശേഷം വെക്കേഷനായി പോകാനാണ് കളിക്കാർ താത്പര്യം പ്രകടിപ്പിച്ചത്. ക്ലബ് ലോകകപ്പിന് മുൻപ് പല താരങ്ങളുമായി സംസാരിച്ചിരുന്നു. എന്നാൽ ഈ ചർച്ചകളെല്ലാം പരാജയപ്പെട്ടു. കാരണം ഉൾക്കൊള്ളാനാവാത്ത ഡിമാൻഡുകളാണ് കളിക്കാർ മുൻപിൽ വെച്ചത്. ചർച്ചകൾക്ക് ആവശ്യമായ സമയവും ലഭിച്ചില്ല," ബിൻ നഫൽ പറഞ്ഞതായി ഗോൾ റിപ്പോർട്ട് ചെയ്യുന്നു. 

ക്ലബ് ലോകകപ്പിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലെ ഓപ്ഷനുകൾ, സമ്മർ ട്രാൻസ്ഫർ വിൻഡോയെ വെച്ച് നോക്കുമ്പോൾ പരിമിതമായിരുന്നു എന്നും അൽ ഹിലാൽ പ്രസിഡന്റ് പറഞ്ഞു. ക്ലബ് ലോകകപ്പ് കളിക്കാൻ റൊണാൾഡോ ഉണ്ടാവും എന്ന നിലയിൽ ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞതും പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു ക്ലബിലേക്ക് താത്കാലിക വിൻഡോയിലൂടെ എത്തും എന്ന സൂചന നൽകിയിരുന്നു. 

Portugal Nations League Win: സമ്മാനത്തുക കേട്ടാൽ ഞെട്ടും; പോർച്ചുഗൽ ടീമിന് മുൻപിൽ കോടികൾ

ഈ അധ്യായം അവസാനിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ റൊണാൾഡോയുടെ കുറിപ്പ് വലിയ ചർച്ചയായിരുന്നു. അൽ നസർ വിടുന്ന റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ ഏത് ക്ലബിലേക്കാവും ഇനി ചേക്കേറുക എന്ന ചോദ്യമാണ് ഉയർന്നത്. എന്നാൽ അൽ നസറുമായി റൊണാൾഡോയ്ക്ക് കരാർ പുതുക്കേണ്ടി വന്നു. അൽ നസറിനൊപ്പം മൂന്ന് സീസൺ കളിച്ചിട്ടും ഇതുവരെ കിരീടം നേടിയിട്ടില്ല എന്നതാണ് റൊണാൾഡോയെ അസ്വസ്ഥനാക്കുന്നത്. സൗദി ക്ലബിനായി 99 ഗോളുകളാണ് റൊണാൾഡോ ഇതുവരെ നേടിയത്. 

Read More: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ

Al Hilal Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: