/indian-express-malayalam/media/media_files/2025/06/10/RLFe9Ju6lpPA3XASnACG.jpg)
Cristiano Ronaldo and Portugal Team With Nations League Trophy Photograph: (Portugal Football Team, Instagram)
അലയൻസ് അരീനയിലെ ത്രില്ലിങ് പോരിനൊടുവിലാണ് യുവേഫ നേഷൻസ് ലീഗ് കിരീടം രണ്ടാമതും പോർച്ചുഗലിന്റെ കയ്യിലേക്ക് എത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഡിയോഗോ കോസ്റ്റ പ്രതിരോധകോട്ടയായി ഉയർന്നപ്പോൾ 5-3ന് പറങ്കിപ്പട ജയിച്ച് കയറി. പോർച്ചുഗലിനൊപ്പം റൊണാൾഡോയുടെ മൂന്നാമത്തെ കിരീടമായി അത്. ഫിഫ ലോകകപ്പിന് മുൻപ് യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടിയ പോർച്ചുഗലിന് ലഭിക്കുന്ന സമ്മാന തുക എത്രയെന്ന് അറിയണ്ടേ?
യുവേഫ നേഷൻസ് ലീഗ് അവസാന നാലിൽ കളിച്ച പോർച്ചുഗൽ, സ്പെയ്ൻ, ഫ്രാൻസ്, ജർമനി ടീമുകളുടെയെല്ലാം അടിസ്ഥാന ഫീ 2,250,000 യൂറോയാണ്. കിരീടം ചൂടിയ പോർച്ചുഗൽ ടീമിന് ഈ അടിസ്ഥാന ഫീ കൂടാതെ 6,000,000 യൂറോ കൂടി ലഭിക്കും. ഈ തുക ഇന്ത്യൻ കറൻസിയിലേക്ക് മാറ്റി നോക്കിയാൽ റൊണാൾഡോയ്ക്കും സംഘത്തിനും ലഭിക്കുക 80.7 കോടി രൂപയാണ്.
യുവേഫ നേഷൻസ് ലീഗിൽ റണ്ണേഴ്അപ്പായ സ്പെയ്നിന് ലഭിക്കുന്ന സമ്മാനത്തുക 66 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് എത്തിയ ഫ്രാൻസിന് 56.23 കോടി രൂപയും ജർമനിക്ക് 46.45 കോടി രൂപയും ലഭിക്കും.
Also Read: Cristiano Ronaldo: റൊണാൾഡോയുടെ യു ടേൺ; അൽ നസറിനൊപ്പം തുടരും
നേഷൻസ് ലീഗ് ഫൈനലിൽ 21ാം മിനിട്ടിൽ സ്‌പെയിനിൻറെ മാർട്ടിൻ സുബി മെൻഡിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി ആദ്യ ഗോളടിച്ചു. റൊണാൾഡോ തുടങ്ങിവെച്ച മുന്നേറ്റത്തിൽ നിന്നായിരുന്നു ഈ ഗോൾ. 45ാം മിനിട്ട് വരെ മത്സരം സമനിലയിൽ തുടർന്നു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുൻപ് ലീഡ് നേടാൻ സ്‌പെയിന് കഴിഞ്ഞു.
Also Read: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ
മൈക്കൽ ഒയാർ സബാൽ സ്‌പെയിനിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സ്‌പെയിനെ പിടിച്ചു കെട്ടിയത് റൊണാൾഡോ നേടിയ ഗോളാണ്. 61ാം മിനിട്ടിലാണ് ആ നിർണായക ഗോൾ പിറന്നത്. ഇതോടെ 2-2 എന്ന നിലയിലായി. പിന്നാലെ ഷൂട്ടൗട്ടിൽ സ്പെയ്നിനെ പോർച്ചുഗൽ തകർക്കുകയായിരുന്നു.
Read More
മിന്നിത്തിളങ്ങി റൊണാൾഡോ; യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us