scorecardresearch

Cristiano Ronaldo: റൊണാൾഡോയെ ബ്രസീൽ ദേശിയ ടീമിൽ കളിപ്പിക്കുമോ? ആഞ്ചലോട്ടിയുടെ മറുപടി

Cristiano Ronaldo: ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് പ്രസ് കോൺഫറൻസിൽ കാർലോ ആഞ്ചലോട്ടിക്ക് മുൻപിലേക്ക് റൊണാൾഡോയെ ചൂണ്ടി ചോദ്യം എത്തി

Cristiano Ronaldo: ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് പ്രസ് കോൺഫറൻസിൽ കാർലോ ആഞ്ചലോട്ടിക്ക് മുൻപിലേക്ക് റൊണാൾഡോയെ ചൂണ്ടി ചോദ്യം എത്തി

author-image
Sports Desk
New Update
Cristiano Ronaldo, Neymar

Cristiano Ronaldo, Neymar Photograph: (Portugal Football Team, Instagram)

യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് പോർച്ചുഗൽ എത്തിയതോടെ 2026 ലോകകപ്പിൽ കളിക്കാൻ താനുണ്ടാവും എന്ന വ്യക്തമായ സൂചന നൽകുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രായം 40ൽ എത്തി നിൽക്കുമ്പോഴും പോർച്ചുഗൽ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി തുടരാൻ റൊണാൾഡോയ്ക്കാവുന്നു. ഇപ്പോൾ റൊണാൾഡോയെ ചൂണ്ടി ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടിയിൽ നിന്ന് വന്ന വാക്കുകളും കൗതുകമാവുന്നു.

Advertisment

ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് പ്രസ് കോൺഫറൻസിൽ ആഞ്ചലോട്ടിക്ക് മുൻപിലേക്ക് റൊണാൾഡോയെ ചൂണ്ടി ചോദ്യം എത്തി. ബ്രസീൽ​ ദേശിയ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടം നൽകുമോ എന്നായിരുന്നു ചോദ്യം. ഇതിന് ആഞ്ചലോട്ടി നൽകിയ മറുപടിയിലൂടെ റൊണാൾഡോ എത്രമാത്രം വിലപ്പെട്ട താരമാണ് എന്ന് വ്യക്തമാകുന്നു. 

Also Read: FIFA World Cup 2026: എത്ര ടീമുകൾ 2026 ഫിഫ ലോകകപ്പിന് ഇതുവരെ യോഗ്യത നേടി?

"റൊണാൾഡോ ആ കിരീടം നേടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഫുട്ബോൾ ഇതിഹാസമാണ് റൊണാൾഡോ. ഈ പ്രായത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും റൊണാൾഡോയിൽ നിന്ന് വരുന്നില്ല. അതുകൊണ്ട് തന്നെ ഈ ലോകത്തിലെ ഏത് ടീമിന് വേണ്ടിയും റൊണാൾഡോയ്ക്ക് കളിക്കാനാവും," ആഞ്ചലോട്ടി പറഞ്ഞതായി സിഎൻഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Portugal Nations League Win: സമ്മാനത്തുക കേട്ടാൽ ഞെട്ടും; പോർച്ചുഗൽ ടീമിന് മുൻപിൽ കോടികൾ

യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ ജർമനിക്കെതിരെ ജയിച്ചപ്പോൾ വിജയ ഗോൾ വന്നത് റൊണാൾഡോയിൽ നിന്നാണ്. കലാശപ്പോരിലു സ്പെയ്നിന് എതിരെ സമനില പിടിക്കാൻ റൊണാൾഡോയുടെ ഗോൾ തുണച്ചു.

ഇനി സെപ്തംബറിലാണ് പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാ മത്സരം ഉള്ളത്. അർമേനിയക്ക് എതിരെയാണ് ഇത്. അതിന് ശേഷം ഹംഗറിയേയും നേരിടും. 

Read More: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ

Cristiano Ronaldo Brazil Portugal Brazil Coach

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: