scorecardresearch

Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ

Cristiano Ronaldo Portugal Uefa Nations League Win: 61ാം മിനിറ്റിൽ ഗോൾ നേടി സ്പെയ്നിനെ റൊണാണാൾഡോ 2-2ന്റെ സമനിലയിൽ പൂട്ടി കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചു

Cristiano Ronaldo Portugal Uefa Nations League Win: 61ാം മിനിറ്റിൽ ഗോൾ നേടി സ്പെയ്നിനെ റൊണാണാൾഡോ 2-2ന്റെ സമനിലയിൽ പൂട്ടി കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചു

author-image
Sports Desk
New Update
Cristiano Ronaldo After Winning Uefa Nations League

Cristiano Ronaldo After Winning Uefa Nations League: (Screengrab)

Cristiano Ronaldo Portugal Uefa Nations League Win: റൂബൻ നെവെസ് പെനാൽറ്റി കിക്ക് വലയിലാക്കിയതോടെ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് കരഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എത്രമാത്രം വിലപ്പെട്ടതാണ് പോർച്ചുഗലിനായുള്ള ഈ കിരീട നേട്ടം എന്ന് റൊണാൾഡോയിൽ നിന്ന് വന്ന കണ്ണീരിൽ നിന്ന് വ്യക്തം. 

Advertisment

റൊണാൾഡോയെ നിശബ്ദനാക്കി നിർത്താൻ സ്പെയ്നിന്റെ പ്രതിരോധനിരയ്ക്ക് ഭൂരുഭാഗം സമയത്തും സാധിച്ചിരുന്നു. എന്നാൽ 61ാം മിനിറ്റിൽ ഗോൾ നേടി സ്പെയ്നിനെ റൊണാൾഡോ 2-2ന്റെ സമനിലയിൽ പൂട്ടി കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചു. 

Also Read: മിന്നിത്തിളങ്ങി റൊണാൾഡോ; യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ

പോർച്ചുഗലിനായി നെവെസ് അവസാനത്തെ പെനാൽറ്റി കിക്ക് എടുക്കാൻ പോകുന്ന സമയം ആകാംക്ഷ അടക്കാനാവാതെ റൊണാൾഡോ സഹതാരത്തിന്റെ പിന്നിൽ മുഖം മറച്ചു. നെവെസിന്റെ കിക്ക് വലയിലാവുന്നത് റൊണാൾഡോ കണ്ടോ എന്നത് പോലും വ്യക്തമല്ല. പോർച്ചുഗൽ കിരീടം ഉറപ്പിച്ചതോടെ ഉള്ളിലടക്കിയ എല്ലാ വികാരവും നിറഞ്ഞൊഴുകി റൊണാൾഡോ കുട്ടികളെ പോലെ ഇരുന്ന് കരഞ്ഞു. 

Also Read: റൊണാൾഡോ തുടരും? അതിനാൽ മാനെയെ ഒഴിവാക്കുന്നു; ഞെട്ടിക്കുന്ന നീക്കവുമായി അൽ നസർ

"ക്ലബുകൾക്കൊപ്പം ഒരുപാട് കിരീടങ്ങൾ ഞാൻ നേടിയിട്ടുണ്ട്. എന്നാൽ പോർച്ചുഗലിനായി കിരീടം നേടുന്നത് ഒരു പ്രത്യേക അനുഭവമാണ്. ഇത് കണ്ണീരാണ്. ലക്ഷ്യം നേടിയെടുത്തിരിക്കുന്നു. സന്തോഷം നിറഞ്ഞ നിമിഷമാണ്," റൊണാൾഡോ പറഞ്ഞു. 

Also Read: എന്റെ മകനെ പോലെയാണ് ലാമിൻ യമാൽ'; ഹൃദയം തൊട്ട്, സാമ്യങ്ങൾ ചൂണ്ടി റൊണാൾഡോ

ഫൈനലിന് മുൻപുള്ള പരിശീലനത്തിന് ഇടയിൽ തനിക്ക് ഫിറ്റ്നസ് പ്രശ്നം നേരിട്ടതായും റൊണാൾഡോ വെളിപ്പെടുത്തി. "എന്നാൽ ദേശിയ ടീമിന് വേണ്ടി എന്റെ കാലൊടിക്കണം എങ്കിൽ അങ്ങനെയും ഞാൻ ചെയ്യും. ഒരു കിരീടത്തിന് വേണ്ടിയാണ് അത്. എനിക്ക് കളിക്കണമായിരുന്നു. എന്റെ എല്ലാം നൽകി ഞാൻ കളിച്ചു. ഞാൻ ഒരുപാട് രാജ്യത്ത് ജീവിച്ചിട്ടുണ്ട്. ഒരുപാട് ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ പോർച്ചുഗലിലേക്ക് വരുമ്പോൾ അത് എല്ലായ്പ്പോഴും ഒരു പ്രത്യേക വികാരമാണ്," റൊണാൾഡോ പഞ്ഞു. 

Read More

Cristiano Ronaldo: 'ക്ലബ് ലോകകപ്പ് കളിക്കില്ല'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റൊണാൾഡോ

Cristiano Ronaldo Portugal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: