scorecardresearch

FIFA World Cup 2026: എത്ര ടീമുകൾ 2026 ഫിഫ ലോകകപ്പിന് ഇതുവരെ യോഗ്യത നേടി?

FIFA World Cup Qualification: 48 ടീമുകളാണ് വിശ്വകിരീട പോരിന് ഇറങ്ങുന്നത്. ഇനി 2026 ഫിഫ ലോകകപ്പിലേക്കുള്ള ദൂരം ഒരു വർഷം. എത്ര വമ്പന്മാർക്കാണ് കലിടറാൻ പോകുന്നത്?

FIFA World Cup Qualification: 48 ടീമുകളാണ് വിശ്വകിരീട പോരിന് ഇറങ്ങുന്നത്. ഇനി 2026 ഫിഫ ലോകകപ്പിലേക്കുള്ള ദൂരം ഒരു വർഷം. എത്ര വമ്പന്മാർക്കാണ് കലിടറാൻ പോകുന്നത്?

author-image
Sports Desk
New Update
Brazil FIFA World Cup Qualifier Goal by Vini

Brazil FIFA World Cup Qualifier Goal by Vini Photograph: (FIFA World Cup, X)

ബ്രസീൽ ഇല്ലാതെ ഒരു ഫിഫ ലോകകപ്പോ? ഇതുവരെ അങ്ങനെയൊരു ലോകകപ്പിന് ലോകം സാക്ഷിയായിട്ടില്ല. പാരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ യോഗ്യത നേടിയതോടെ ഇതുവരെ 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച രാജ്യങ്ങളുടെ എണ്ണം 13 ആയി. 48 ടീമുകളാണ് 2026 ലോകകപ്പിൽ പോരിനിറങ്ങുന്നത്. അട്ടിമറികൾക്കിടയിൽ യോഗ്യത നേടാനാവാതെ പോകുന്ന വമ്പന്മാർ ആരെല്ലാമാകും?

Advertisment

ഫിഫ ലോകകപ്പ് ഒരു വർഷം അകലെ നിൽക്കുമ്പോൾ യോഗ്യത നേടിയ ടീമുകൾ ഇവർ,

നോർത്ത് അമേരിക്ക- ആതിഥേയത്വ രാജ്യങ്ങൾ എന്ന നിലയിൽ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവർ യോഗ്യത ഉറപ്പിച്ചു. 

ഏഷ്യാ(എഎഫ്സി)- ജപ്പാൻ, ഇറാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെകിസ്ഥാൻ

ഓഎഫ്സി- ന്യൂസിലൻഡ്

കോൺമെബോൾ - അർജന്റീന, ബ്രസീൽ, ഇക്വഡോർ

Portugal Nations League Win: സമ്മാനത്തുക കേട്ടാൽ ഞെട്ടും; പോർച്ചുഗൽ ടീമിന് മുൻപിൽ കോടികൾ

Advertisment

തുടരെ രണ്ടാം ക്ലീൻഷീറ്റുമായി ബ്രസീൽ

ക്ലബ് ലോകകപ്പ് ക്വാളിഫയറിൽ ആധികാരിക മുന്നേറ്റമായിരുന്നില്ല ബ്രസീൽ ടീമിൽ നിന്ന് വന്നുകൊണ്ടിരുന്നത്. എന്നാൽ ആഞ്ചലോട്ടി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സ്ഥിരതയാർന്ന പ്രകടനത്തിലേക്ക് ബ്രസീൽ എത്തുന്നു എന്ന സൂചനയാണ് വരുന്നത്. ആഞ്ചലോട്ടി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രണ്ട് മത്സരങ്ങളിലും ബ്രസീലിന് ക്ലീൻ ഷീറ്റ് നിലനിർത്താനായി. 

Also Read: മിന്നിത്തിളങ്ങി റൊണാൾഡോ; യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ

ആഞ്ചലോട്ടിക്ക് കീഴിൽ സ്വന്തം മണ്ണിലെ ബ്രസീലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഇതിൽ വിനിഷ്യസ് ജൂനിയറിന്റെ ഗോൾ ബലത്തിലാണ് ബ്രസീൽ ജയിച്ചു കയറിയത്. മാത്യൂസ് കുഞ്ഞ്യയുടെ അസിസ്റ്റിൽ നിന്നാണ് വിനിഷ്യസ് ആദ്യ പകുതിക്ക് തൊട്ടുമുൻപ് പന്ത് വലയിലാക്കിയത്. എന്നാൽ ഫൈനൽ തേർഡിലേക്ക് പന്ത് എത്തിക്കുന്നതിലുൾപ്പെടെയുള്ള പ്രശ്നങ്ങൾ ആഞ്ചലോട്ടിക്ക് വരും മത്സരങ്ങൾക്ക് മുൻപായി പരിഹരിക്കേണ്ടതുണ്ട്. 

Also Read: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ

16 കളിയിൽ നിന്ന് ഏഴ് ജയമാണ് ബ്രസീൽ നേടിയത്. നാല് മത്സരങ്ങൾ സമനിലയിലായി. അഞ്ച് കളിയിൽ തോറ്റു. 16 കളിയിൽ നിന്ന് 11 ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി അർജന്റീന പോയിന്റ് പട്ടികയിൽ ബ്രസീലിനേക്കാൾ ബഹുദൂരം മുൻപിലാണ്. 

Read More

Cristiano Ronaldo: റൊണാൾഡോയുടെ യു ടേൺ; അൽ നസറിനൊപ്പം തുടരും

Fifa Brazil Brazil Coach

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: