/indian-express-malayalam/media/media_files/2025/01/23/XbkvU2kPHrZHxcMDybUi.jpg)
അഭിഷേക് ശർമ: ( ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം,)
20 പന്തിൽ അർധ ശതകം. 20 പന്തിൽ എട്ട് പന്തും സിക്സ്. അഭിഷേക് ശർമ തകർത്തടിച്ചടോയാണ് ഇംഗ്ലണ്ടിനെതിരായ പമ്പരയിലെ ആദ്യ ട്വന്റി20യിൽ ഇന്ത്യ ആധികാരിക ജയം തൊട്ടത്. ബോളർമാരെ നിലംതൊടാതെ പറത്തിയ അഭിഷേക് തന്റെ വെടിക്കെട്ട് ബാറ്റിങ്ങുമായി നിറയുന്നതിന് ഇടയിൽ റെക്കോർഡുകളിൽ പലതും കടപുഴക്കി.
ട്വന്റി20യിൽ ചെയ്സിങ്ങിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന ഇന്ത്യൻ താരം എന്ന നേട്ടമാണ് അഭിഷേക് തന്റെ പേരിൽ ചേർത്തത്. 133 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യ 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. 34 പന്തിൽ നിന്ന് 79 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്.
ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദിന് എതിരെ അഭിഷേക് മൂന്ന് സിക്സ് പറത്തി. മാർക് വുഡിന് എതിരെ രണ്ട് സിക്സും. ആർച്ചറിനും ഒവെർടണും അറ്റ്കിൻസണും എതിരെ ഓരോ സിക്സ് വീതവും. ചെയ്സിങ്ങിൽ ആറ് സിക്സ് വീതം അടിച്ച രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, തിലക് വർമ, യശശ്വി ജയ്സ്വാൾ, അക്ഷർ പട്ടേൽ എന്നിവരുടെ റെക്കോർഡ് ആണ് അഭിഷേക് ശർമ മറികടന്നത്.
Tilak Varma is 22 years old and Abhishek Sharma is 24 years – the two young guns alone have hit 37 sixes in the last 3 T20Is. Do bhai, dono tabahi.
— Mazher Arshad (@MazherArshad) January 22, 2025
ചെയ്സിങ്ങിൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ റിച്ചാർഡ് ലെവിയുടെ പേരിലാണ്. 13 സിക്സുകളാണ് റിച്ചാർഡ് ന്യൂസിലൻഡിനെതിരെ അടിച്ചത്. ഇംഗ്ലണ്ട് ബോളർമാരെ അടിച്ചുപറത്തുന്നത് ഇന്ത്യൻ ഇടംകയ്യൻ ബാറ്റർമാരുടെ ഇഷ്ട വിനോദമാണ്. 2007 ട്വന്റി20 ലോകകപ്പിലെ യുവരാജ് സിങ്ങിന്റെ ഒരോവറിലെ ആറ് സിക്സുകൾ ഇതിന് ഉദാഹരണം.
ഇംഗ്ലണ്ടിനെതിരെ ട്വന്റി20 ഫോർമാറ്റിലെ ഒരു ഇന്ത്യൻ താരത്തന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ ശതകമാണ് അഭിഷേക് ഈഡൻ ഗാർഡനിൽ കുറിച്ചത്.അഭിഷേകിന്റെ മെന്റർ യുവരാജ് സിങ്ങിന്റെ പേരിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ്. 2007ൽ ഡർബനിൽ 12 പന്തിൽ നിന്നാണ് അഭിഷേക് അർധ ശതകം തൊട്ടത്. 2018ൽ കെ.എൽ.രാഹുൽ ഇംഗ്ലണ്ടിന് എതിരെ 27 പന്തിൽ അർധ ശതകം കണ്ടെത്തിയിരുന്നു.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.