/indian-express-malayalam/media/media_files/2024/11/27/zmb1LKx9EngYq0RDr2hX.jpg)
ഗൂഗിളിൽ ട്രെൻഡായി സൈനബ റാവ്ദ്ജീ
കൊച്ചി: തെലുഗു സൂപ്പർതാരം നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനിയുമായി വിവാഹം ഉറപ്പിച്ചതോടെ ഗൂഗിളിൽ മിക്കവരും തിരയുന്ന പേരാണ് സൈനബ റാവ്ദ്ജീ. ആരാണാ സൈനബ, സ്വദേശം, സിനിമകൾ തുടങ്ങി നടിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഗൂഗിളിൽ തിരയുന്നത്. ഇതോടെ ഗൂഗിളിൽ ട്രെൻഡായി മാറിയിരിക്കുകയാണ് സൈനബ റാവ്ദ്ജി എന്ന് നടി.
ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ ഒരുലക്ഷത്തിന് മുകളിൽ ആളുകളാണ് സൈനബയെപ്പറ്റിയുള്ള വിവരങ്ങൾ തിരഞ്ഞത്. മുപ്പതുകാരനായ അഖിൽ അക്കിനേനി സഹനടിയുമായി പ്രണയത്തിലാണെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. അഖിലിൻറെ കാമുകിയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നാഗാർജുന തന്നെയാണ് വിവാഹ കാര്യം ആരാധകരെ അറിയിച്ചത്.
ഞങ്ങളുടെ മകൻ അഖിൻ അക്കിനേനിയും മരുമകൾ സൈനബ റാവ്ദ്ജീയുമാണ്. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാതെ സന്തോഷിക്കാനാവില്ല. അവരെ അഭിനന്ദിക്കുന്നു. സ്‌നേഹവും സന്തോഷവും അനുഗ്രഹവും ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നാഗാർജുന കുറിച്ചു.
Read More
- Google Trends: വോട്ടെണ്ണൽ ദിനത്തിൽ ഗൂഗിൾ ട്രെൻഡിൽ താരം തിരഞ്ഞെടുപ്പ് കമ്മിഷൻ
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.