/indian-express-malayalam/media/media_files/kjumfkSwJxwMlTv1dGDa.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
വളരെ ഉയരത്തിൽ നിന്ന് താഴെക്ക് ചാടുന്ന സാഹസിക വിനോദമാണ് ബഞ്ജി ജംപിങ്ങ്. പൂർണ്ണ ആരോഗ്യവാനായ വ്യക്തികൾക്ക് പോലും ബഞ്ജി ജംപിങ്ങ് ചെയ്യുക അത്ര എളുപ്പമല്ല. മനോബലം ഒരല്പം കൂടുതൽ വേണ്ട സാഹസികതയാണ് ഇത്. എന്നാൽ വീൽ ചെയറിലെത്തി ബഞ്ജി ജംപിങ്ങ് നടത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്നുള്ള വീഡിയോയാണ് കാഴ്ചക്കാരെ ഒരോസമയം അത്ഭുതപ്പെടുത്തകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്. കാലുകൾക്ക് സ്വാധീനമില്ലാത്ത ഒരു യുവാവാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ബഞ്ജി ജംപിങ്ങ് ചെയ്യുന്നത്.
ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന റോപ്പിന് സമീപത്തേക്ക് സുഹൃത്തുക്കൾക്കൊപ്പം വീൽ ചെയറിലാണ് യുവാവ് എത്തുന്നത്. ശേഷം സുരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച ശേഷമാണ് താഴേക്ക് ചാടുന്നത്. ആത്മവിശ്വാസത്തോടെ ചാട്ടം പൂർത്തിയാക്കുന്ന യുവാവിനെ അഭിന്ദിച്ച് നിരവധി നെറ്റിസൺമാരാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
സാഹസിക വിനേദങ്ങൾ സങ്കടിപ്പിക്കുന്ന 'ഋഷികേശ് അഡ്‌വെഞ്ച്വേഴ്സ്' തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 12 ദശലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. യുവാവിന്റെ പരിമിതികൾ മറികടക്കാൻ ഒപ്പം നിന്ന സുഹൃത്തുക്കളെയും നിരവധി ഉപയോക്താക്കൾ അഭിന്ദിച്ചു.
"നമ്മുടെ ആഗ്രഹം തിരിച്ചറിഞ്ഞ് ഒരു പ്രതിഫലവും തിരിച്ചു ലഭിക്കില്ല എന്നറിഞ്ഞിട്ടുപോലും നമ്മുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുന്ന നമ്മുടെ കൂട്ടുകാരാണ് ഏറ്റവും വലിയ പ്രചോദനം" എന്നാണ് മലയാളിയായ ഒരു കാഴ്ചക്കാരൻ വീഡിയോയിൽ കമന്റ് ചെയ്തത്. "യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ, പറക്കാൻ ചിറകുകൾ അവശ്യമില്ലെന്നാണ്" മറ്റൊരു കമന്റ്.
Read More
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us