scorecardresearch

ആദ്യ കിരീടം തെരുവിൽ ആഘോഷിച്ച് ബാംഗ്ലൂർ ആരാധകർ

വിജയത്തിന് പിന്നാലെ ടീം അംഗങ്ങളെ വീഡിയോ കോളിലൂടെ വിരാട് കോഹ്ലി അഭിനന്ദിച്ചിരുന്നു

വിജയത്തിന് പിന്നാലെ ടീം അംഗങ്ങളെ വീഡിയോ കോളിലൂടെ വിരാട് കോഹ്ലി അഭിനന്ദിച്ചിരുന്നു

author-image
Trends Desk
New Update
Celebration | Bengaluru

ചിത്രം: എക്സ്

വനിതാ ഐപിഎൽ ഫൈനൽ മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കപ്പ് സ്വന്തമാക്കി. ഞായറാഴ്ച ന്യൂഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബാംഗ്ലൂർ കപ്പുയർത്തിയത്.

Advertisment

വിജയത്തിന് പിന്നാലെ ആദ്യമായി ഒരു പ്രീമിയർ ലീഗ് കപ്പ് ഉയർത്തിയതിന്റെ ആഘോഷങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നടന്നത്. ബാംഗ്ലൂർ ആരാധകരുടെ വിജയ ആഘോഷങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബാംഗ്ലൂരിൽ ആയിരക്കണക്കിന് ആരാധകർ പടക്കം പൊട്ടിക്കുകയും 'ആർസിബി-ആർസിബി' എന്ന് ജയ് വിളിക്കുകയും ചെയ്യുന്ന വീഡിയോ ഇൻ്റർനെറ്റിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്സിൽ പങ്കുവച്ച വീഡിയോ എഴു ലക്ഷത്തിലധികം കാഴ്ചകൾ നേടി. നിരവധി ഉപയോക്താക്കളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തുന്നത്. ബാംഗ്ലൂർ നിവാസികളുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശം ഭ്രാന്തമാണെന്ന് ഒരാൾ ആഭിപ്രായപ്പെട്ടപ്പേൾ, പുരുഷ ടീമിന് ഇതെന്നും ഒരു സ്വപ്നം മാത്രമായിരിക്കും എന്നാണ് മറ്റൊരാൾ പരിഹസിച്ചത്.

Advertisment



ഫൈനൽ മത്സരത്തിൽ, ആദ്യം ബാറ്റ്ചെയ്ത് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായ ഡൽഹിയെ, 19.3 ഓവറിലാണ് ബാംഗ്ലൂർ മറികടന്നത്. സോഫി ഡിവൈന് (32), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (31),   എല്ലിസ് പെറി (35) എന്നവരുടെ പ്രകടനങ്ങൾ ബാംഗ്ലൂരിന് കരുത്തേകി. പതിനഞ്ച് വര്‍ഷം പരിശ്രമിച്ചിട്ടും ഐപിഎല്‍ ചരിത്രത്തില്‍ ആർസിബി പുരുഷ ടീമിന് നേടാനാകാത്ത ചരിത്ര നേട്ടമാണ് വനിതാ ടീം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ ടീം അംഗങ്ങളെ വീഡിയോ കോളിലൂടെ വിരാട് കോഹ്ലി അഭിനന്ദിച്ചിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ മാർച്ച് 22നാണ് ആരംഭിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനെ ബാംഗ്ലൂർ നേരിടും.

Read More

Royal Challengers Banglore Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: