scorecardresearch

ബംഗളൂരുവിൽ കാർ പാർക്കിംഗിനെ ചൊല്ലി 'അടിയോടടി'; വീഡിയോ

മാർച്ച് 17 ന് ദൊഡ്ഡനെഗുണ്ടി പ്രദേശത്ത് നടന്ന സംഭവത്തിൽ വൈറലായ വീഡിയോയാണ് കേസെടുക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്

മാർച്ച് 17 ന് ദൊഡ്ഡനെഗുണ്ടി പ്രദേശത്ത് നടന്ന സംഭവത്തിൽ വൈറലായ വീഡിയോയാണ് കേസെടുക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്

author-image
Trends Desk
New Update
Car Parking

ഒഴിഞ്ഞ പ്ലോട്ടിൽ ഹ്യൂണ്ടായ് ഐ 20 കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു മർദ്ദനം

ബംഗളൂരുവിലെ ദൊഡ്ഡനെഗുണ്ടിയിൽ തുറസ്സായ സ്ഥലത്ത് കാർ പാർക്ക് ചെയ്തതിന് ദമ്പതികളെ ഒരു കുടുംബം മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരകളായ ബെലഗാവി സ്വദേശികളും ഐടി ജീവനക്കാരുമായ രോഹിണിയും സഹിഷ്ണുവും അവരുടെ വാടക അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്ലോട്ടിൽ ഹ്യൂണ്ടായ് ഐ 20 കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു മർദ്ദനം.  

Advertisment

കെട്ടിട ഉടമയും തങ്ങളുമായുള്ള തർക്കം ചൂണ്ടിക്കാട്ടിയാണ് പ്രതികളായ അനന്തമൂർത്തി, പ്രശാന്ത്, ഭാഗ്യലക്ഷ്മി എന്നിവർ ദമ്പതികള ആക്രമിച്ചത്. തർക്കത്തിനിടെ അനന്തമൂർത്തിയും പ്രശാന്തും സഹിഷ്ണുവിനെ മർദിക്കുകയും സംഭവം ഫോണിൽ പകർത്തുകയായിരുന്ന രോഹിണിയെ ഭാഗ്യലക്ഷ്മി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

 

പോലീസ് നടത്തിയ അന്വേഷണത്തിൽ, നിരവധി ക്യാബ് ഡ്രൈവർമാരും നാട്ടുകാരും തങ്ങളുടെ വാഹനങ്ങൾ ഒഴിഞ്ഞ പ്ലോട്ടിൽ പതിവായി പാർക്ക് ചെയ്യുന്നതായി കണ്ടെത്തി. എന്നാൽ ഭൂമി തർക്കം അറിയിച്ചിരുന്നെങ്കിൽ മറ്റെവിടെയെങ്കിലും പാർക്ക് ചെയ്യുമായിരുന്നുവെന്ന് ഇരകൾ പറഞ്ഞു.

Advertisment

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 324 (അപകടകരമായ ആയുധങ്ങളിലൂടെയോ മാർഗങ്ങളിലൂടെയോ മുറിവേൽപ്പിക്കുക), 354 (സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക) എന്നിവ പ്രകാരം എച്ച്എഎൽ പോലീസ് കേസെടുത്തു. പിന്നീട് പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More Related Stories 

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: