/indian-express-malayalam/media/media_files/2025/10/11/vishnu-joshi-bigg-boss-instagram-video-2025-10-11-16-12-31.jpg)
Screengrab
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. സമൂഹമാധ്യമങ്ങളിലും വിഷ്ണുവിന് ഏറെ ആരാധകരുണ്ട്. ഇൻട്രോവേർട്ട് ആയ നമ്മളിൽ പലരും, നമുക്ക് ചുറ്റുമുള്ളവരിൽ പലരും ടെൻഷനടിച്ചിരുന്ന ഒരു കാര്യം, ഒരിത്തിരി അതിശയോക്തിയോടെയാണെങ്കിലും കാണിക്കുന്ന വിഷ്ണുവിന്റെ ഒരു വിഡിയോ ഇപ്പോൾ വൈറലാണ്.
കണ്ടക്ടറോട് വണ്ടി നിർത്താൻ പറയാൻ നാണമായത് കാരണം ജില്ല വിട്ട് പോകുന്ന ഇൻട്രോവേർട്ട് വിഷ്ണു എന്ന് പറഞ്ഞാണ് വിഷ്ണു രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് വിഷ്ണു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എടുത്തിരിക്കുന്ന വിഡിയോ ആണ്. പക്ഷേ വിഷ്ണു പറയുന്ന കാര്യം എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്.
Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!
"അത് മാത്രം അല്ല, സ്ഥലം എത്താറാകുമ്പോൾ, സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ എല്ലാവരും നോക്കുമല്ലോ എന്ന് ചിന്തിക്കുന്ന ലെ ഞാൻ," ഇങ്ങനെയുള്ള കമന്റുകളാണ് വിഷ്ണുവിന്റെ വിഡിയോയ്ക്ക് വരുന്നത്. ട്രെയിനിൽ കണ്ടക്ടർ എന്നത് പുതിയ അറിവാണല്ലോ എന്ന് വിഷ്ണുവിനോട് ചോദിക്കുന്നവരും ഉണ്ട്.
Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം
ബാക്കി തുക കണ്ടക്ടറോട് ചോദിച്ച് വാങ്ങാൻ നാണമുള്ളത് കൊണ്ട് ജില്ല വിട്ട് പോയാലും പ്രശ്നമില്ല, ആ കാശ് മുതലാക്കാം എന്നും ചില ബുദ്ധിമാന്മാർ കമന്റ് ബോക്സിൽ വന്ന് പറയുന്നുണ്ട്. ട്രെയിനിൽ കയറി കണ്ടക്ടറിനോട് വണ്ടി നിർത്താൻ പറയുന്നതിലും നല്ലത് ഞാൻ ഇൻട്രോവേർട്ട്ആണെന്ന് പറയുന്നതാണ് എന്നാണ് വിഷ്ണുവിനെ ട്രോളിക്കൊണ്ടുള്ള മറ്റൊരു കമന്റ്.
Also Read: നസ്‌ലെന്റെ സിഐഡി മൂസ, കൊച്ചുണ്ണിയായി അർജുൻ; 'അവർക്കു പകരം അവർ മാത്രം' എന്ന് ആരാധകർ; വീഡിയോ
ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ വിഷ്ണുവിന്റെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ അപ്രതീക്ഷിത പുറത്താകലുകളിൽ ഒന്നായിരുന്നു വിഷ്ണുവിന്റേത്. ആ സീസണിലെ ടോപ് 10ൽ ഉൾപ്പെടാൻ വിഷ്ണുവിനായി. ടാസ്കുകളിൽ മികവ് കാണിച്ചും സ്ട്രാറ്റജികളിലൂടെ തിളങ്ങിയും വിഷ്ണു ടോപ് 5ൽ എത്തുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. പക്ഷേ വോട്ട് കുറവായതോടെ വിഷ്ണുവിന് ടോപ് 5ൽ എത്താനായില്ല.
Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.