/indian-express-malayalam/media/media_files/2025/10/08/cid-moosa-2025-10-08-18-36-39.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമയിൽ ഇന്നും ധാരാളം ആരാധകരുള്ള ചിത്രമാണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'സിഐഡി മൂസ.' 2003 ൽ പുറത്തിറങ്ങിയ ചിത്രം വേറിട്ട പ്രമേയം കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നർമമുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഉദയകൃഷ്ണയും സിബി കെ. തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ദിലീപ്, ഭാവന, ആശിഷ് വിദ്യാർത്ഥി, മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ക്യാപ്റ്റൻ രാജു, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇപ്പോഴാണ് സിഐഡി മൂസ റിലീസു ചെയ്യുന്നതെങ്കിൽ ആരൊക്കെയാകും ചിത്രത്തിലെ പ്രധാന താരങ്ങളെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിഐഡി മൂസ 2025 ൽ ചിത്രീകരിച്ചാൽ മൂസയും തൊരപ്പൻ കൊച്ചുണ്ണിയുമെല്ലാമായി ആരൊക്കെയാകും എത്തുകയെന്ന് കാണിക്കുന്നതാണ് വീഡിയോ. നസ്‌ലെൻ ആണ് ദിലീപിനു പരക്കാരനായി മൂസയുടെ വേഷത്തിൽ എത്തുന്നത്. മമിത ബൈജു ആണ് ഭാവന അവതരിപ്പിച്ച മീനയെന്ന കഥാപാത്രമായെത്തുന്നത്.
Also Read: ഇപ്പോഴും വേട്ടയാടുന്നു! നീതി വേണമെന്ന് ലോക ശുചീകരണ തൊഴിലാളി!
ജഗതി ശ്രീകുമാറിന്റെ എസ്ഐ പീതാമ്പരനായി അജു വർഗീസ്, ഹരിശ്രീ അശോകൻ അവതരിപ്പിച്ച തൊരപ്പൻ കൊച്ചുണ്ണിയായി അർജുൻ അശോകൻ, സലിം കുമാറിന്റെ കഥാപാത്രമായി ചന്ദു സലിം കുമാർ, ഡിറ്റക്ടീവ് കരംചന്ദായി ബേസിൽ ജോസഫ്, ആശിഷ് വിദ്യാർത്ഥിക്ക് പകരക്കാരനായി സാൻഡി മാസ്റ്റർ എന്നിങ്ങനെയാണ് എഐ നിർമ്മിത വീഡിയോയിലെ കാസ്റ്റിങ്ങ്.
Also Read: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
കൊച്ചിൻ ഹനീഫയുടെ കഥാപാത്രമായ സിഐഡി വിക്രം ആയി ആരെത്തുമെന്ന് കാഴ്ചക്കാരോട് ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. "aswathy_achu.ai" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 2.5 മില്യൺ കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. "അവർക്ക് പകരം വെക്കാൻ അവർ മാത്രം" എന്നാണ് വീഡിയോയിൽ ഒരു ഉപയോക്താവ് കമന്റു ചെയ്തത്. ഏഴായിരത്തിലധികം ലൈക്കുകളാണ് ഈ കമന്റിനു മാത്രം ലഭിച്ചത്.
Read More: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പാത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.