scorecardresearch

"ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പാത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

Viral Video: വീട്ടുമുറ്റത്ത് പാത്രങ്ങൾ അടുക്കിവച്ച് അതിനു മുകളിലായി ബാലൻസു ചെയ്യുന്ന വയോധികനെയാണ് എഐ വീഡിയോയിൽ കാണാനാവുക

Viral Video: വീട്ടുമുറ്റത്ത് പാത്രങ്ങൾ അടുക്കിവച്ച് അതിനു മുകളിലായി ബാലൻസു ചെയ്യുന്ന വയോധികനെയാണ് എഐ വീഡിയോയിൽ കാണാനാവുക

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Elderly Man Tree Pose Viral Video

Viral Video: എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

Viral Video: വാർദ്ധക്യത്തിലും പ്രായം തളർത്താത്ത മനസ്സുമായി സ്വപ്നങ്ങളെ കീഴടക്കുന്ന നിരവധി മനുഷ്യരെ നമ്മൾ കണ്ടട്ടിണ്ട്. വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ ആത്മബലത്താൽ കഴിവു തെളിയിച്ചവരായിരുന്നു അവരിൽ പലരും. ഇപ്പോഴിതാ വാർദ്ധക്യത്തിലും യുവാക്കളെ പോലും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെ അഭ്യാസങ്ങളിലേർപ്പെടുന്ന ഒരു വയോധികന്റെ വീഡിയോ ആണ് സൈബറിടങ്ങളിൽ ക‍ൗതുകമാകുന്നത്.

Advertisment

Also Read: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ

സംഗതി ഒറിജിനലാണെന്ന് കരുതാൻ വരട്ടെ. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെ സൃഷ്ടിച്ച എഐ വീഡിയോയാണിത്. വീട്ടുമുറ്റത്ത് പാത്രങ്ങൾ അടുക്കിവച്ച് അതിനു മുകളിലായി ബാലൻസു ചെയ്യുന്ന വയോധികനെയാണ് വീഡിയോയിൽ കാണാനാവുക.

Also Read: 'നമ്മൾ അനാഥരാണ്; ഗുണ്ടകൾ അല്ല'; മാധവ് സുരേഷ് എഫക്ട് മഹാഭാരതത്തിൽ!

Advertisment

സ്റ്റീൽ പാത്രവും പ്ലാസ്റ്റിക്ക് ബക്കറ്റും മുതൽ ചില്ലു ഭരണിവരെ ഒന്നിനുമേൽ ഒന്നായി അടുക്കിവച്ച് അതിനു മുകളിൽ കയറിയാണ് അഭ്യാസം. പാത്രങ്ങളുടെ എല്ലാം മുകളിൽ സ്റ്റീൽ പ്ലേറ്റിൽ കൈകൂപ്പി ഒറ്റക്കാലിലാണ് വയോധികന്റെ നിൽപ്പ്. തെങ്ങും വാഴയും കോഴിയുമെല്ലാം വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ദാസനിത് കൊണ്ടുപോകുന്നു; ധൈര്യം ഉള്ളവർക്ക് തടയാം; ജീവൻ പണയം വെച്ചുള്ള ഓട്ടം!

ആരെയുമൊന്ന് അതിശയിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ എ ഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'openmallu.ai' എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "കാലൊന്നു തെറ്റിയാൽ എല്ലു പോലും കിട്ടില്ല" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല, നല്ല പത്രങ്ങൾ എന്താ വില" എന്നാണ് മറ്റൊരാൾ കമന്റിൽ കുറിച്ചത്.

Read More: 'ബാംഗ്ലൂരിലെ അലിഞ്ഞോസ് ആണെന്ന് തോന്നുന്നു'; 'കാന്താര'ണ്ണൻ എന്ന് മറ്റു ചിലർ

Viral Viral Video Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: