/indian-express-malayalam/media/media_files/2025/10/10/kerala-leopard-ai-video-2025-10-10-20-23-52.jpg)
എഐ നിർമ്മിത ചിത്രം: യൂട്യൂബ്
നായകളും പൂച്ചകളും പക്ഷികളുമെല്ലാം മനുഷ്യരുമായി അടുത്തിടപഴകുന്നതും അവയെ ഇണക്കി വളർത്തുന്നതും നമുക്ക് സുപരിചിതമാണ്. എന്നാല്‍ സിംഹം, കടുവ തുടങ്ങിയ വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നതും അത്തരം വീഡിയോകൾ കാണുന്നതുമെല്ലാം പലർക്കും വലിയ അത്ഭുതമാണ്. ഇപ്പോഴിതാ കേരളത്തിലെ ഒരു വീട്ടിൽ പുള്ളിപ്പുലിയെ ഓമനിച്ചു വളർത്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.
ആദ്യം ആരുമൊന്ന് അമ്പരക്കുമെങ്കിലും സംഗതി എഐ സൃഷ്ടിയാണ്. ഒറിജിനലിനെ വെല്ലുന്ന മികവോടെ നിർമ്മിച്ച വീഡിയോയിൽ, സ്വന്തം വീട്ടിൽ വളർത്തുന്ന പുള്ളിപ്പുലിയെയാണ് യുവതി പരിചയപ്പെടുത്തുന്നത്. പുള്ളിപ്പുലിയുടെ ഒരു ദിവസം എന്ന രീതിയിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
പുലിയെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും അടക്കം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. 'ഇവന് കുളിക്കാൻ മടിയാണെന്നും വെള്ളം ഇഷ്ടമല്ലെന്നും ചിക്കനാണ് ഇഷ്ടമെന്നുമെല്ലാം യുവതി പറയുന്നത് വീഡിയോയിൽ കേൾക്കാം.
Also Read: ഇപ്പോഴും വേട്ടയാടുന്നു! നീതി വേണമെന്ന് ലോക ശുചീകരണ തൊഴിലാളി!
യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള "reel vault" എന്ന ഉപയോക്തവാണ് വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. ധാരാളം കാഴ്ചകൾ നേടിയ വീഡിയോയിൽ നിരവധി ആളുകൾ കമന്റ് പങ്കുവച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തോട് ഇത്ര അടുത്തു നിൽക്കുന്ന എഐ വീഡിയോകൾ മലയാളത്തിൽ അധികം കണ്ടിട്ടില്ലെന്നാണ് കമന്റ് ബോക്സിൽ കാഴ്ചക്കാർ കുറിക്കുന്നത്.
Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.