scorecardresearch

റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!

Bigg Boss Malayalam Season 7: അനുമോൾ ഒരു കളർ പറയും. ഹൗസിൽ ആ നിറം കണ്ടുപിടിച്ച് തൊടണം എന്നതാണ് കളി. അനുമോൾ ആദ്യം പറയുന്നത് നേവി ബ്ലൂ എന്നാണ്

Bigg Boss Malayalam Season 7: അനുമോൾ ഒരു കളർ പറയും. ഹൗസിൽ ആ നിറം കണ്ടുപിടിച്ച് തൊടണം എന്നതാണ് കളി. അനുമോൾ ആദ്യം പറയുന്നത് നേവി ബ്ലൂ എന്നാണ്

author-image
Trends Desk
New Update
Bigg Boss Malayalam Season 7 Color Game Anumol Shanavas Sabuman

Photograph: (Screengrab)

ഇത് അംഗനവാടിയല്ല. ബിഗ് ബോസ് ഹൗസാണ്. അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ പൊരിഞ്ഞ പോര് നടക്കുന്ന ഹൗസ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ബിഗ് ബോസിൽ പാമ്പും കോണിയും ലുഡോയുമെല്ലാം കളിച്ചാണ് ഇവർ ഫ്രീ ടൈം ആഘോഷിക്കുന്നത്. ഇതിൽ കളർ പറഞ്ഞുള്ള കളിയായിരുന്നു പല പ്രേക്ഷകരേയും ചിരിപ്പിച്ചത്. 

Advertisment

അനുമോൾ ഒരു കളർ പറയും. ഹൗസിൽ ആ നിറം കണ്ടുപിടിച്ച് തൊടണം എന്നതാണ് കളി. അനുമോൾ ആദ്യം പറയുന്നത് നേവി ബ്ലൂ എന്നാണ്. നേവി ബ്ലൂ അന്വേഷിച്ച് നേവി ബ്ലൂ നിറത്തിലെ പാന്റ് ഇട്ട് ഓടുകയാണ് ഷാനവാസ്. സ്വന്തം വസ്ത്രം തൊടാൻ പാടില്ല എന്ന് നിയമം ഉണ്ടോ ഈ കളിയിൽ?

Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Bossmalayalam Season 7

പിന്നാലെ അനുമോൾ പറയുന്നത് പീക്കോക്ക് കളർ എന്നാണ്. ഏത് പീക്കോക്ക് എന്നറിയാതെ പരക്കം പാഞ്ഞ് ഓടുകയാണ് മറ്റുള്ളവർ. ഇവർക്ക് പിന്നാലെ അനുമോളും. പിക്കോക്ക് പച്ചയാണോ നീലയാണോ എന്ന് പലരും ഓട്ടത്തിനിടയിൽ വിളിച്ച് ചോദിക്കുന്നുണ്ട്.

Advertisment

Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7

റാണി പിങ്ക് എന്നാണ് അനുമോൾ പിന്നെ പറയുന്നത്. റാണി പിങ്കോ? അതേത് പിങ്ക് എന്ന് ചോദിച്ച് ഓട്ടം തുടങ്ങുകയാണ് സാബുമാൻ. ഈ സമയം അനുമോൾ ഇട്ടിരിക്കുന്ന ഡ്രസിന്റെ നിറമാണോ റാണി പിങ്ക് എന്ന് അനീഷ് വിളിച്ച് ചോദിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ ഈ കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും ചിരി പടർത്തി വൈറലായി.

Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7

സോറി, ബിഗ് ബോസ് ആണെന്ന് കരുതി വന്നതാ, അംഗനവാടി ആയിരുന്നല്ലേ എന്നാണ് പലരും കമന്റ് ബോക്സിൽ കുറിച്ചത്. പുറത്തു അവരുടെ ഫാൻസ്‌ എല്ലാം തമ്മിൽ അടി മത്സരം അകത്തു അവർ എല്ലാവരും കൂടി അടിച്ചു പൊളിച്ചു പോകുന്നു. ഇത് കണ്ടിട്ട് ഞാനെന്തിനാ ഇങ്ങനെ ചിരിക്കുന്നത് എന്നെല്ലാമുള്ള കമന്റുകളാണ് വരുന്നത്.

Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: