scorecardresearch

ആ കുരുപ്പിനെ കണ്ടോ? നെഞ്ചിൽ കൈ ഒക്കെ വച്ച്; എജ്ജാതി വ്ളോഗ്!

Viral Kid Vlog: ഗയ്സ് ഇത് എന്റ പ്രിയപ്പെട്ട അനിയത്തിയാണ്, നല്ല പാട്ടൊക്കെ പാടും ഗയ്സ് എന്ന് വ്ളോഗിൽ പറയുന്നത് കേട്ടാൽ ആരുടേയും ഹൃദയമൊന്ന് അലിയും.

Viral Kid Vlog: ഗയ്സ് ഇത് എന്റ പ്രിയപ്പെട്ട അനിയത്തിയാണ്, നല്ല പാട്ടൊക്കെ പാടും ഗയ്സ് എന്ന് വ്ളോഗിൽ പറയുന്നത് കേട്ടാൽ ആരുടേയും ഹൃദയമൊന്ന് അലിയും.

author-image
Trends Desk
New Update
Viral Vlog

(Screengrab)

നാട്ടിൽ വ്ളോഗർമാരെ തട്ടിയിട്ട് നടക്കാനാവാത്ത അവസ്ഥയാണ്. മഴയിൽ കൂണുകൾ മുളച്ച് വരുന്നതിനേക്കാൾ വേഗത്തിൽ എല്ലാവരും വ്ളോഗറാവുന്ന കാലം. നിറയെ ഫോളോവേഴ്സ് എല്ലാമുള്ള വമ്പന്മാരുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ഒരു കുട്ടി വ്ളേഗർ കടന്ന് വരികയാണ്. ഈ കുട്ടി വ്ളോഗർ അനിയത്തിയേയും ചേട്ടനേയുമെല്ലാം പരിചയപ്പെടുത്തുന്നത് ആരും മിസ് ചെയ്യരുത്...

Advertisment

കുട്ടി വ്ളോഗർ ആദ്യം പരിചയപ്പെടുത്തുന്നത് പ്രിയപ്പെട്ട അനിയത്തിയെ ആണ്. ഗയ്സ് ഇത് എന്റ പ്രിയപ്പെട്ട അനിയത്തിയാണ് എന്ന് പറയുന്നത് കേട്ടാൽ ആരുടേയും ഹൃദയമൊന്ന് അലിയും. നല്ല പാട്ടൊക്കെ പാടും ഗയ്സ്, ഇത്തിരി ചെറുതാണ് എന്ന് തോന്നുംന്നേയുള്ളു എന്നാണ് കുഞ്ഞനിയത്തിയെ കാണിച്ച് പറയുന്നത്. 

Also Read: പണിക്ക് വന്ന 'ഹൾക്ക്' മുങ്ങി മക്കളേ! അരൂരിനായി ഒന്നിച്ച് ഡിസി-മാർവൽ ഹീറോസ്

പിന്നാലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരികയാണ് വ്ളോഗറുടെ ചേട്ടൻ. പക്ഷേ ചേട്ടനോട് തീരെ ഭയഭക്തി ബഹുമാനം വ്ളോഗർക്കില്ല. ഇരുവരും തമ്മിലുള്ള ഇരുപ്പുവശം അത്ര ശരിയല്ലാത്തത് കൊണ്ടാവും പട്ടിയാണവൻ, തെണ്ടിയാണവൻ എന്നെല്ലാം നമ്മുടെ വ്ളോഗർ പറയുന്നത്. 

Advertisment

Also Read:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ

പട്ടി തെണ്ടി എന്നൊക്കെ പറഞ്ഞിട്ട് പിന്നെ പറയുന്നത് നല്ല സൂപ്പർ ചെക്കനൊക്കെയാണവൻ എന്നാണ്. പിന്നാലെ അച്ഛന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടിയോ എന്ന് ചേട്ടനോട് ആശങ്കയോടെ ചോദിക്കുന്നുണ്ട് കക്ഷി. കുട്ടി വ്ളോഗറുടെ വീഡിയോ പിടിത്തം കണ്ട് ചിരിക്കുകയാണ് ചേട്ടനും. 

Also Read:'കിഡ്നി ടച്ചിങ് വിഡിയോ'; ഇങ്ങനെ കരയിപ്പിക്കല്ലേടാ കുട്ടിക്കുരങ്ങാ

എന്തായാലും വ്ളോഗറായുള്ള കുട്ടി താരത്തിന്റെ കടന്നു വരവിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അനിയത്തിയുടെ എളിമയാണ് പലരും കമന്റ് ബോക്സിൽ ചൂണ്ടിക്കാണിക്കുന്നത്. 

Read More: 'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: