/indian-express-malayalam/media/media_files/KthlroIJkB16bpOFKLcg.jpg)
വീഡിയോ ദൃശ്യം
പാരിസ് ഒളിമ്പിക്സിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയാണ് നീരജ് ചോപ്രയും മനു ഭാക്കറും രാജ്യത്തിന്റെ അഭിമാന താരങ്ങളായി മാറിയത്. ജാവ്‌ലിൻ ത്രോയിലാണ് നീരജിന്റെ വെള്ളി മെഡൽ നേട്ടം. അതേസമയം, ഷൂട്ടിങ്ങിലാണ് മനു രാജ്യത്തിനായി രണ്ടു വെങ്കല മെഡലുകൾ സ്വന്തമാക്കിയത്.
നീരജ് ചോപ്രയും മനു ഭാക്കറും തമ്മിൽ സംസാരിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നീരജും മനുവും കുറച്ചുനേരം സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനം നീരജിനൊപ്പം നിന്ന് ഫോട്ടോ പകർത്താൻ മനുവിന്റെ അമ്മ ആവശ്യപ്പെടുന്നത് കേൾക്കാം. നീരജുമായി മനുവിന്റെ അമ്മ സംസാരിക്കുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
Neeraj Chopra and Manu Bhaker are talking to each other as if they have a crush on each other. I am getting wild ideas on getting india a couple of future super athletes. pic.twitter.com/KXsTZDGq8y
— Lord Immy Kant (Eastern Exile) (@KantInEast) August 11, 2024
ഇരുവരും പ്രണയത്തിലാണോയെന്നാണ് വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ചോദിക്കുന്നത്. അതേസമയം, ഇരുവരുടെയും സൗഹൃദ സംഭാഷണത്തെ പ്രണയമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ചില ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us