/indian-express-malayalam/media/media_files/2025/05/03/STOwoZqKpaXvLiYxMgs9.jpg)
Vembanad Lake Photograph: (Screengrab)
പ്രകൃതി പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്. പ്രകൃതി രൗദ്രഭാവമെടുക്കുമ്പോൾ നമ്മൾ മനുഷ്യർ നിസഹായരാവും. വീടും ജീവനോപാധികളുമെല്ലാം പ്രകൃതിയെടുക്കുന്നത് നോക്കി നിൽക്കാനെ നമുക്ക് പലപ്പോഴും സാധിക്കുകയുള്ളു. വേമ്പനാട് കായലിൽ നിന്നും ഒരു മത്സ്യത്തൊഴിലാളിയെ രക്ഷപെടുത്തുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ശക്തമായ കാറ്റിലും മഴയിലും വേമ്പനാട് കായലിലെ ശക്തമായ ഓളങ്ങളിൽപ്പെട്ട് തന്റെ വഞ്ചിയിലിരിക്കുകയാണ് ഒരു മത്സ്യത്തൊഴിലാളി. കരയിൽ നിന്ന് ഇട്ടുകൊടത്ത കയറിൽ പിടിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോഴും അവസാന നിമിഷവും തന്റെ വഞ്ചിയും കൂടി സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
എന്നാൽ വഞ്ചി സുരക്ഷിതമാക്കാൻ പറ്റില്ലെന്ന് ബോധ്യമായതോടെ കയറിൽ പിടിച്ച് കരയ്ക്ക് കയറുകയാണ് അയാൾ. ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസം എല്ലാവരും ഈ വിഡിയോ കണ്ട് പങ്കുവയ്ക്കുമ്പോൾ എന്തുകൊണ്ട് അദ്ദേഹം കരയ്ക്ക് കയറാതെ ആദ്യമൊന്ന് കാത്ത് നിന്നു എന്ന് ചൂണ്ടിക്കാണിക്കുകയാണ് പലരും കമന്റുകളിലൂടെ.
"അത്രക്കും കഷ്ടപ്പെട്ട് വാങ്ങിച്ച വള്ളം ആവും അതാവും പരമാവധി ശ്രമിച്ചത്. ആ വള്ളമായിരിക്കും അദ്ദേഹത്തിന്റെ ജീവൻ..ഒരു കയർ കൊടുത്തൂടെയിരുന്നോ ആ വള്ളം ആ കൈവരിയിൽ കെട്ടിയിട്ടാൽ വള്ളവും സേഫ് ആയേനേ...പാവം തന്റെയും തന്റെ കുടുംബത്തിന്റെയും ഒരു അത്താണി പോവുന്നത് അദ്ദേഹത്തിന് കാണാനാവില്ല.. ഇങ്ങനെയെല്ലാമാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
Read More
- 'ഉറക്കം പിന്നെയാകാം, പാട്ട് മുഖ്യം,' ചാടി എണീറ്റ് കുഞ്ഞാവയുടെ തകർപ്പൻ ഡാൻസ്; വീഡിയോ
- "സ്ലീവാച്ചൻ ആണ് ഞങ്ങടെ," ആസിഫ് അലിയെ കണ്ടയുടൻ ആരാധിക; വീഡിയോ
- മൂഹൂർത്തം ഇനി രണ്ടു വർഷത്തിനു ശേഷം; വിവാഹ വേദിയായി ആശുപത്രി; വധുവിനെ കൈയ്യിലേന്തി വരൻ; വീഡിയോ
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ്സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
- "ജൂനിയർ വേടൻ പൊളിച്ചു," റാപ്പ് പാടി ഫെജോയെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.