/indian-express-malayalam/media/media_files/2025/04/20/GyAxPAolStfqcOdFeeO7.jpg)
Photograph: (Screengrab)
ഈസ്റ്റർ ആഘോഷത്തിലാണ് ലോകം. ഇതിനിടയിൽ ഒരു കുരുന്നിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പെസഹാ അപ്പം മുറിക്കുമ്പോൾ ഹാപ്പി ബെർത്ത് ഡേ പാടുകയാണ് ഈ വിരുതൻ. 20 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടുകഴിഞ്ഞത്.
വീട്ടിലെ എല്ലാവർക്കും ഒപ്പം കൂടി പെസഹാ അപ്പം മുറിക്കാൻ കൂടുകയാണ് കുരുന്നു. ആദ്യത്തെ കുരിശുവരയിൽ തന്നെ ഇവൻ ചില്ലറക്കാരനല്ല എന്ന് കാണുന്ന ആർക്കും വ്യക്തമാകും. പിന്നാലെ പെസഹ അപ്പം മുറിക്കുമ്പോൾ നിഷ്കളങ്കത നിറച്ച് ഹാപ്പി ബെർത്ത്ഡേ പാടുകയാണ് ഇവൻ.
ഇവന്റെ ഹാപ്പി ബെർത്ത് ഡേ പാട്ടുകേട്ട് വീട്ടുകാർക്കും ചിരി സഹിക്കാൻ വയ്യാതായി. അടുത്ത് നിൽക്കുന്ന മുത്തശ്ശി പെസഹ അപ്പം ആണ് എന്ന് പറഞ്ഞ് അവന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ അവൻ അത് വെച്ച് പാട്ടുണ്ടാക്കി. ഈശോ അപ്പം...ഈശോ അമ്മ എന്നായി പാട്ട്..എന്തായാലും പാട്ടും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി വൈറലായി കഴിഞ്ഞു.
"ലെ ഈശോ :രാവിലെ എന്റെ അപ്പനും അമ്മയ്ക്കും വിളിച്ചല്ലോ" എന്നാണ് ഒരു കമന്റ്. അവന്റെ ആ കുരിശു വര കണ്ടപ്പഴേ തോന്നി എന്തോ വരാനുണ്ടെന്ന് എന്നാണ് മറ്റൊരു കമന്റ്. നിന്നനിൽപ്പിൽ അല്ലെ അവൻ വരികൾ കണ്ടത്തി പാട്ട് സെറ്റ് ആക്കിയത്.(അവന്റ ഉള്ളിൽ ഒരു കലാകാരൻ ഒളിഞ്ഞിരിപ്പുണ്ട്..) എന്നാണ് മറ്റൊരാൾ പറയുന്നത്.
Read More
- Vaibhav Suryavanshi: എട്ടാം ക്ലാസുകാരന്റെ ബാറ്റിങ് കാണാൻ ഉറങ്ങിയില്ല; കയ്യടിച്ച് സുന്ദർ പിച്ചൈ
- Vaibhav Suryavanshi: 14കാരൻ ചില്ലറക്കാരനല്ല; നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്; വരവ് പ്രഖ്യാപിച്ച് വൈഭവ്
- ഇത് ചതിയായി പോയി; ബട്ട്ലറിന് സെഞ്ചുറി നിഷേധിച്ച് സഹതാരം തെവാട്ടിയ
- ആരാധകരെ ഭയന്ന് അശ്വിൻ; ധോണിയുടെ പേര് പറഞ്ഞ പാനലിസ്റ്റിനെ നിശബ്ദനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.