scorecardresearch

ആൾക്കൂട്ടത്തിലും അവർ അവരുടെ മാത്രം ലോകത്താണ്; ഹൃദയം തൊടുന്ന പ്രണയം

Viral Video Elderly Couple Dancing: വളരെ മൃദുലമായ, അനായാസമായ, പ്രണയം നിറഞ്ഞു നിൽക്കുന്ന ഇരുവരുടേയും ചുവടുകൾ കണ്ട് ഇതുപോലെ നീണ്ടുനിൽക്കുന്ന പ്രണയമാണ് തങ്ങളും തേടുന്നതെന്നാണ് പലരും പറയുന്നത്

Viral Video Elderly Couple Dancing: വളരെ മൃദുലമായ, അനായാസമായ, പ്രണയം നിറഞ്ഞു നിൽക്കുന്ന ഇരുവരുടേയും ചുവടുകൾ കണ്ട് ഇതുപോലെ നീണ്ടുനിൽക്കുന്ന പ്രണയമാണ് തങ്ങളും തേടുന്നതെന്നാണ് പലരും പറയുന്നത്

author-image
Trends Desk
New Update
Elderly Couple Dancing Viral Video

Elderly Couple Dancing Viral Video Photograph: (Screengrab)

പ്രായത്തെ തോൽപ്പിക്കുന്ന പ്രണയങ്ങളുണ്ട്. മുടി എത്ര നരച്ചാലും മുഖത്ത് ചുളിവുകൾ വീണാലും പ്രായത്തിന്റെ അവശതകൾ അലോസരപ്പെടുത്തിയാലും പ്രണയം വിജയിക്കുന്ന നിമിഷങ്ങളുണ്ട്. അതിനൊരു പ്രത്യേക ഭംഗി തന്നെയാണ്. ആ ഭംഗി ക്യാമറയിൽ പതിഞ്ഞൊരു നിമിഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഒരു നല്ല വൈകുന്നേരം തന്റെ പ്രിയതമയ്ക്കൊപ്പം നൃത്തം ചെയ്ത് പ്രണയം നിറയ്ക്കുകയാണ് ഇവിടൊരാൾ. 

Advertisment

ഗായകൻ ആദിത്യാ ചൗഹാനാണ് ഈ മനോഹരമായ വിഡിയോ പങ്കുവെച്ചത്. ഒരു കൂട്ടം ആളുകൾ ഇരുന്ന് പാട്ടുപാടി വൈകുന്നേരം ആസ്വദിക്കുകയാണ്. ഈ സമയം ഇവരിലാരോ ഈ നിമിഷം മൊബൈലിൽ പകർത്താൻ തുടങ്ങി. അപ്പോഴാണ് ആ റൊമാന്റിക് നിമിഷം. 

ആൾക്കൂട്ടത്തിന് നടുവിലാണ് എങ്കിലും ഇരുവരും അവരുടെ ലോകത്ത് നിന്ന് നൃത്തം വയ്ക്കുകയാണ്. ഈ പ്രായത്തിൽ അദ്ദേഹം ഇത്രയും റൊമാന്റിക് ആണെങ്കിൽ ചെറുപ്പത്തിൽ എന്തായിരുന്നിരിക്കും എന്നെല്ലാമുള്ള രസകരമായ കമന്റുകളാണ് വിഡിയോയ്ക്കടിയിൽ വരുന്നത്. 

Advertisment

10 ലക്ഷത്തോളം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. വളരെ മൃദുലമായ, അനായാസമായ, പ്രണയം നിറഞ്ഞു നിൽക്കുന്ന ഇരുവരുടേയും ചുവടുകൾ കണ്ട് ഇതുപോലെ അവസാനം വരെ നീണ്ടുനിൽക്കുന്ന പ്രണയമാണ് തങ്ങളും ആഗ്രഹിക്കുന്നത് എന്ന് നിരവധി പേരാണ് ഈ വിഡിയോ കണ്ട് പറയുന്നത്. 

Read More

Trending Viral Viral Post Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: