/indian-express-malayalam/media/media_files/2025/07/23/car-accident-viral-video-2025-07-23-20-04-49.jpg)
Screengrab
'റോഡ് റേജ്' വലിയ അപകടങ്ങളിലേക്ക് പലപ്പോഴും വഴിതുറക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഉണ്ടാവുന്ന ഈ രോഷം പലരുടേയും സ്വയം നിയന്ത്രണം നഷ്ടപ്പെടുത്തും. ഇന്റർനെറ്റിൽ വൈറലാകുന്ന ഒരു വിഡിയോ കണ്ടിട്ട് ഇത് റോഡ് റേജ് ആണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നാണ് ചോദ്യം ശക്തമാവുന്നത്.
ഒരു ബസിനെ ഓവർടേക്ക് ചെയ്ത് റോങ് സൈഡിൽ വേഗതയിൽ വരികയാണ് ഒരു കാർ. ഇതേ സമയം മറുവശത്ത് നിന്ന് വരുന്ന വാഹനം ഈ ഓവർടേക്ക് ചെയ്ത് വരുന്ന കാറിനായി ആദ്യം ഒതുങ്ങിക്കൊടുക്കാൻ പോകുന്നത് പോലെ മാറുന്നുണ്ട്.എന്നാൽ പൊടുന്നനെയൊന്ന് തിരിഞ്ഞ് ഓവർടേക്ക് ചെയ്ത് വന്ന കാറിനെ ഇടിച്ചു.
Also Read: നദിയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമം; യുവാവ് മുങ്ങിമരിച്ചു; അവസാന നിമിഷങ്ങൾ
അങ്ങനങ്ങ് പോയാലോ. ഈഗോയാണോ അതോ ഡ്രൈവിങ് പിഴവാണോ എന്ന ചോദ്യവുമായാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കടിയിൽ വരുന്ന ഭൂരിഭാഗം കമന്റുകളും ഓവർടേക്ക് ചെയ്ത് വരുന്ന കാറിനെ ഇടിച്ച കാറിലെ ഡ്രൈവറെയാണ് പിന്തുണയ്ക്കുന്നത്. ആ ഡ്രൈവർ അത് ചെയ്തത് മനപൂർവമാണെന്നും ആ ചെയ്തതാണ് ശരിയെന്നുമുള്ള കമന്റുകളാണ് നിറയുന്നത്.
Also Read: ഹെലികോപ്റ്ററിൽ കരിക്കു കച്ചവടം; എണ്ണയടിക്കാനുള്ള കാശെങ്കിലും കിട്ടുമോ എന്ന് കമന്റ്; വീഡിയോ
ആ ഡ്രൈവർ ആദ്യം ഒരു നിമിഷം സുരക്ഷയെ കുറിച്ച് ആലോചിച്ചു. പക്ഷേ പിന്നാലെ ആ ഓവർടേക്ക് ചെയ്ത് വന്നയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് ഒരു കമന്റ്. ആ ഡ്രൈവർ ഒരു അവാർഡ് അർഹിക്കുന്നു എന്നാണ് മറ്റൊരു കമന്റ്. "സാറ്റിസ്ഫാക്ഷൻ ലെവൽ, ദ് റിയൽ മൂഡ് സ്വിങ് എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്.
64.9 മില്യൺ ആളുകളാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്. എവിടെയാണ് ഈ അപകടം നടന്നത് എന്ന് വ്യക്തമല്ല. എന്നാൽ ഓവർടേക്ക് ചെയ്ത് വന്ന കാറിനിട്ട് ഒരു തട്ട് കൊടുത്ത ഡ്രൈവർക്ക് ഒരു കുതിരപ്പവൻ എന്നാണ് എല്ലാവരും പറയുന്നത്.
Read More:ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.