/indian-express-malayalam/media/media_files/2025/07/23/brazil-journalist-steps-on-girls-body-2025-07-23-18-27-20.jpg)
ചിത്രം: എക്സ്
നദിയിൽ കുളിക്കുന്നതിനിടെ കാണാതായ പെൺകുട്ടിയുടെ വാർത്ത വെള്ളത്തിലിറങ്ങി തത്സമയം റിപ്പോട്ടു ചെയ്യുന്നതിനിടെ മൃതദേഹത്തിൽ അബദ്ധത്തില്‍ ചവിട്ടി മാധ്യമപ്രവർത്തകൻ. വടക്കുകിഴക്കൻ ബ്രസീലിലെ ബകാബലിലെ മെറിൻ നദിയിലാണ് ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം നദിയിൽ നീന്തുന്നതിനിടെ കാണാതായ റൈസ എന്ന 13 കാരിയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നദി എത്രമാത്രം ആഴമുള്ളതാണെന്ന് മനസ്സിലാക്കാനും പെൺകുട്ടിയെ കാണാതായ കൃത്യമായ സ്ഥലം കാണിക്കുന്നതിനുമായാണ് മാധ്യമപ്രവർത്തകനായ ലെനിൽഡോ ഫ്രസാവോ വെള്ളത്തിൽ ഇറങ്ങിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നെഞ്ചോളം വെള്ളത്തിൽ ഇറങ്ങി റിപ്പോർട്ടു ചെയ്യുന്നതിനിടെ ഫ്രസാവോ പേടിയോടെ കരഭാഗത്തേക്ക് മാറുന്നതും എന്തോ തന്റെ കാലിൽ തട്ടിയെന്ന് പറയുന്നതും വീഡിയോയിൽ കാണാം.
Also Read: നദിയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമം; യുവാവ് മുങ്ങിമരിച്ചു; അവസാന നിമിഷങ്ങൾ
Brazilian journalist discovers body of missing 12yo girl while filming report about her disappearance pic.twitter.com/73ygG2tGYh
— RT (@RT_com) July 21, 2025
വെള്ളത്തിന് അടിയിൽ എന്തോ ഉണ്ടെന്ന് തോന്നുന്നുവെന്നും തനിക്ക് പേടിയാകുന്നുവെന്നും മാധ്യമപ്രവർത്തകൻ പറയുന്നത് വീഡിയോയിലുണ്ട്. കാലിൽ തട്ടിയ വസ്തു ഒരു മനുഷ്യന്റെ കൈ പോലെ തോന്നിയെന്നും അത് കാണാതായ പെൺകുട്ടി ആയിരിക്കുമോ എന്നും മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട്.
Also Read: ഹെലികോപ്റ്ററിൽ കരിക്കു കച്ചവടം; എണ്ണയടിക്കാനുള്ള കാശെങ്കിലും കിട്ടുമോ എന്ന് കമന്റ്; വീഡിയോ
ഉടൻ തന്നെ, ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും സ്ഥലത്ത് തിരച്ചിൽ പുനരാരംഭിക്കുകയും, ഈ സ്ഥലത്തു നിന്നുതന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. വീഡിയോ ഇന്റർനെറ്റിന്റെ ശ്രദ്ധനേടിയതോടെ നിരവധി ആളുകൾ മാധ്യമപ്രവർത്തകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്തു.
Read More: ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us