/indian-express-malayalam/media/media_files/2025/07/22/man-drowns-in-river-2025-07-22-13-37-45.jpg)
Man drowns in river: (Image source: @TheDograTimes, Facebook)
നദിയിലെ ഒഴുക്കിൽപ്പെട്ട ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ യുവാവിന് ദാരുണാന്ത്യം. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ 20കാരനാണ് ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിന് ഇടയിൽ നദിയിൽ മുങ്ങി മരിച്ചത്. നദിയിലെ ഒഴുക്കിൽപ്പെട്ട് പോകുന്ന ചെരുപ്പ് എടുക്കാൻ യുവാവ് ശ്രമിക്കുന്ന മരണത്തിന്റെ തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
മധ്യപ്രദേശിലെ സിയോനി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പരേവാ കോഹ് എന്നയിടത്താണ് അപകടം ഉണ്ടായത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ഇവിടേക്ക് എത്തിയ ആയുഷ് എന്ന യുവാവ് ആണ് നദിയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. അബദ്ധത്തിൽ ആയുഷിന്റെ ചെരുപ്പ് നദിയിലേക്ക് വീഴുകയായിരുന്നു.
Also Read: കള്ളിയങ്കാട്ട് നീലിയുടെ 106ാം ജന്മദിനാഘോഷം; അവസാനിച്ചത് ദുരന്തത്തിൽ!
ആദ്യം ഒരു മര കഷണം ഉപയോഗിച്ച് ആയുഷ് തന്റെ ചെരുപ്പ് നദിയിൽ നിന്ന് എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ഫലം കാണാതെ വന്നതോടെ നദിയിലേക്ക് ഇറങ്ങി. എന്നാൽ നദിയിലെ ഒഴുക്കിൽപ്പെട്ടുപോയ ആയുഷിന് തിരികെ കയറാനായില്ല.
Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്
ആയുഷിന്റെ സുഹൃത്തുക്കൾക്കും സമീപത്തുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾക്കും അപകടം നോക്കി നിൽക്കാൻ മാത്രമാണ് സാധിച്ചത്. തൊട്ടടുത്ത ദിവസം ആണ് ആയുഷിന്റെ മൃതദേഹം കണ്ടെടുത്തത് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ
കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ കംവാരി നദിയിൽ ഒഴുക്കിൽപ്പെട്ട് 14കാരനായ കുട്ടിയും മരിച്ചിരുന്നു. ജൂലൈ 13നായിരുന്നു അപകടം. ചെരുപ്പ് എടുക്കാനായിരുന്നു കുട്ടി നദിയിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട് 14കാരനെ കാണാതായെങ്കിലും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഈ വിവരം ആരെയും അറിയിച്ചില്ല.
Read More: 'ഇതാര് ബോളിവുഡിലെ വാവ tre?' പാമ്പിനെ രക്ഷപെടുത്തി നടൻ സോനു സൂദ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.