scorecardresearch

'ഇതാര് ബോളിവുഡിലെ വാവ സുരേഷോ?' പാമ്പിനെ രക്ഷപെടുത്തി നടൻ സോനു സൂദ്; വീഡിയോ

വീഡിയോ കണ്ട് ആരും സ്വയം പാമ്പിനെ രക്ഷപെടുത്താനോ പിടികൂടാനോ ശ്രമിക്കരുതെന്ന് നടൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

വീഡിയോ കണ്ട് ആരും സ്വയം പാമ്പിനെ രക്ഷപെടുത്താനോ പിടികൂടാനോ ശ്രമിക്കരുതെന്ന് നടൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

author-image
Trends Desk
New Update
Sonu Sood rescues snake

ചിത്രം: ഇൻസ്റ്റഗ്രാം

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നിരവധി പേരുടെ മനസ്സ് കീഴടക്കിയ താരമാണ് ബോളിവുഡ് നടൻ സോനു സൂദ്.  മുംബൈയിലെ തന്റെ വീട്ടിലെത്തിയ ഒരു പാമ്പിനെ രക്ഷിക്കുന്ന സോനു സൂദിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

വിഷമില്ലാത്ത പാമ്പിനമായ മഞ്ഞച്ചേരയെയാണ് നടൻ രക്ഷപെടുത്തിയത്. പാമ്പിനെ കൈയ്യിലെടുത്ത് സഞ്ചിയിലാക്കുന്ന വീഡിയോ നടൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പാമ്പിനെ അടുത്തുള്ള വനപ്രദേശത്തേക്ക് സുരക്ഷിതമായി തുറന്നുവിടാൻ തന്റെ ടീമിനോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

Also Read:പാമ്പിനെ വായിൽ കടിച്ചുപിടിച്ചും കയ്യിൽ ചുറ്റിയും വിശ്വാസികൾ; നാഗപഞ്ചമി ആഘോഷം

തന്റെ വീഡിയോ കണ്ട് ആരും സ്വയം പാമ്പിനെ രക്ഷപെടുത്താനോ പിടികൂടാനോ ശ്രമിക്കരുതെന്നും വിദഗ്ധരെ സമീപിക്കണമെന്നും സോനു സുദ് മുന്നറിയിപ്പു നൽകുന്നുണ്ട്. 'ഇത് വിഷമില്ലാത്ത റാറ്റ് സ്നേക്ക് ആണ്. പക്ഷേ നമ്മൾ വളരെ ശ്രദ്ധിക്കണം. എനിക്ക് പാമ്പിനെ പിടികൂടാൻ അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇതിനെ പിടിച്ചത്. നിങ്ങൾ ആരും ഇത് അനുകരിക്കരുത്. ആവശ്യമുള്ള സാഹചര്യത്തിൽ വിദഗ്ധരെ വിളിക്കണം,' അദ്ദേഹം പറഞ്ഞു.

Advertisment

Also Read: ഭീമൻ പെരുമ്പാമ്പിനെ കൈയ്യിലെടുത്ത് കുട്ടികൾ നടന്നത് 3 കിലോമീറ്റർ; വൈറലായി വീഡിയോ

പാമ്പിനെ രക്ഷിച്ചതിന് നിരവധി ആരാധകർ സൂദിനെ പ്രശംസിച്ചപ്പോൾ ചിലർ ഇത് റിൽ എടുക്കാനായി ചെയ്തതാണെന്നും പറയുന്നുണ്ട്. അതേസമയം, 14 ദശലക്ഷത്തിലധികം കാഴചകളുമായി വീഡിയോ വൈറലായിട്ടുണ്ട്. 1 ദശലക്ഷം ലൈക്കുകളും വീഡിയോയ്ക്കുണ്ട്.

Read More: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ

Viral Video Viral Snakes Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: