/indian-express-malayalam/media/media_files/2025/07/18/bihar-nag-panchami-ritual-2025-07-18-17-05-14.jpg)
Bihar Nag Panchami Ritual: Source: @brut.india, Instagram
ബിഹാറിലെ സമസ്തിപുർ ജില്ലയിൽ കഴിഞ്ഞ ദിവസം വിശ്വാസികൾ നാഗ പഞ്ചമി ആഘോഷിച്ചു. സിംഘിയ ഘാട്ടിലേക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗപഞ്ചമി മേള ആഘോഷിക്കാൻ കയ്യിൽ ജീവനുള്ള പാമ്പുകളുമായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. വർഷത്തിൽ ഒരിക്കൽ ഉണ്ടാവുന്ന ഈ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നു.
കുട്ടികളും കയ്യിൽ പാമ്പുകളുമായി ഈ ആചാരത്തിന്റെ ഭാഗമാവാൻ എത്തുന്നു. പാമ്പിനെ കഴുത്തിലിട്ടും തലയ്ക്ക് മുകളിൽ വെച്ചും കയ്യിൽ ചുറ്റിവെച്ചുമെല്ലാം ആണ് ആളുകൾ എത്തിയത്. ഇവിടുത്തെ നാഗപഞ്ചമി ആഘോഷത്തിന്റെ വിഡിയോ ബ്രുട്ട്ഇന്ത്യ പങ്കുവെച്ചു.
Also Read: "പഴംപൊരി എണ്ണയിലേക്ക് വീണത് പോലെ"; അതായത് ക്ലച്ച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം"
പാമ്പിനെ ഒരു ഭയപ്പെടേണ്ട ജീവിയായി അല്ല ഇവർ കാണുന്നത്. ബിഹാർ ഗ്രാമത്തിലെ 300 വർഷം പഴക്കമുള്ള ആചാരം എന്നാണ് വിഡിയോ പങ്കുവെച്ച് ബ്രുട്ട് ഇന്ത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ ആഘോഷത്തിലേക്ക് കൊണ്ടുവരുന്നതിനായി പാമ്പുകളെ ആഴ്ചകൾക്ക് മുൻപ് തന്നെ ഇവർ പിടിക്കും. ആഘോഷം കഴിയുന്നതോടെ വനത്തിലേക്ക് തന്നെ ഈ പാമ്പുകളെ തിരികെ വിടും.
Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ പിടിച്ച് വിഷപ്പല്ലുകൾ മാറ്റുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഈ നാഗപഞ്ചമി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാമ്പുകളുടെ വിഷപ്പല്ലുകൾ മാറ്റിയാണ് വിശ്വാസികൾ വരുന്നത്. ഈ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.
View this post on InstagramA post shared by Brut india (@brut.india)
Also Read: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്
വിശ്വാസത്തിന്റെ പേരിൽ വന്യജീവികളെ ഈ വിധം ഉപയോഗിക്കാൻ അനുവദിക്കരുത് എന്ന അഭിപ്രായമാണ് കമന്റ് ബോക്സിൽ കൂടുതലായും വരുന്നത്. സംഭവത്തിൽ PETA ഇതുവരെ പ്രതികരിച്ചിട്ടില്ല. 2016ൽ ഈ ആചാരത്തിന്റെ പേരിൽ വലിയ വിവാദം ഉയർന്നപ്പോൾ ജീവനുള്ള പാമ്പുകൾക്ക് പകരം കളിമണ്ണ് കൊണ്ട് പാമ്പിന്റെ രൂപം ഉണ്ടാക്കാൻ PETA നിർദേശിച്ചിരുന്നു.
Read More:ഭാര്യ രണ്ടു തവണ ഒളിച്ചോടി; വിവാഹമോചനം 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.