/indian-express-malayalam/media/media_files/2025/07/20/ai-yakshi-viral-video-2025-07-20-18-17-15.jpg)
Source: Screengrab
നാടിനെ വിറപ്പിച്ച് നാട്ടുകാരുടെ ചോര കുടിക്കുന്ന ഭീകര യക്ഷി ഒരു സോഷ്യൽ മീഡിയ ഇൻഫ്ളൂയൻസർ ആയിരുന്നെങ്കിലോ? അങ്ങനെ തന്റെ ഒരു ദിവസത്തെ വ്ളോഗ് പങ്കുവയ്ക്കുകയാണ് യക്ഷി. കള്ളിയങ്കാട്ട് നീലിയുടെ 106ാമത്തെ ജന്മദിനാഘോഷമാണ് എഐ വിഡിയോയി വന്ന് വൈറലായത്.
വളരെ 'മിനിമലായിട്ടേ' സ്റ്റൈൽ ചെയ്യുന്നുള്ളു എന്ന മുൻകൂർ ജാമ്യമെടുത്താണ് യക്ഷി തന്റെ ജന്മദിനാഘോഷത്തിന്റെ വ്ളോഗ് തുടങ്ങുന്നത് തന്നെ. "എല്ലാവരും ഫാസ്റ്റ് ഫുഡ് കുറച്ച് നല്ല പച്ചക്കറികൾ കഴിക്കണം. കാരണം കൊഴുപ്പ് കൂടിയാൽ ചോരയ്ക്കൊന്നും ആ ഫ്രഷ്നസ് കിട്ടില്ല," ഗ്ലാസിൽ ചോരയൊഴിച്ച് കുടിച്ച് യക്ഷി ആവശ്യപ്പെടുന്നു.
Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
"ഇന്ന് കളക്ഷൻ നല്ല കുറവാണ്. തൽക്കാലം ഈ രണ്ട് പേരുടെ ചോര വെച്ച് അഡ്ജസ്റ്റ് ചെയ്യാം." പിന്നിൽ നിൽക്കുന്ന രണ്ട് പുരുഷന്മാരെ ഉന്നം വെച്ച് യക്ഷി പറയുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ ചോരകുടിക്കാൻ വന്ന യക്ഷിയെ പീഡിപ്പിക്കാനായി വളഞ്ഞിട്ട് ഓടിക്കുന്നവരെയാണ് പിന്നെ കാണുന്നത്.
Also Read:"പഴംപൊരി എണ്ണയിലേക്ക് വീണത് പോലെ"; അതായത് ക്ലച്ച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം"
യക്ഷിക്ക് പോലും നാട്ടിൽ സുരക്ഷിതത്വം ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 30 ലക്ഷത്തോളം പേരാണ് യക്ഷിയുടെ ഈ എഐ വിഡിയോ കണ്ടത്. നിരവധി പേർ കമന്റുകളുമായി എത്തുന്നു. "ലെ യക്ഷി: പഴയത് പോലെ ഒന്നും ഇപ്പോ ആരേം പേടിപ്പിക്കാൻ ഒക്കുന്നില്ല കാണുന്നവർ പീഡിപ്പിക്കാൻ ഓടിക്കുവ," ഇങ്ങനെയാണ് കമന്റുകളിലൊന്ന്.
Read More: 'കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ല, ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം'; പറയാൻ ആഗ്രഹിച്ച കാര്യമെന്ന് കമന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.