/indian-express-malayalam/media/media_files/2025/07/23/helicopter-viral-video-2025-07-23-16-24-42.jpg)
എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)
വാഹനങ്ങളിലും ഉന്തുവണ്ടികളിലുമെല്ലം കരിക്കു വിൽക്കുന്ന വഴിയോരക്കച്ചവടക്കാരെ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ കരിക്കു വിൽക്കുന്ന ഒരു കച്ചവടക്കാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഹെലികോപ്റ്ററിലാണ് ഈ കച്ചവടക്കാരന്റെ കരിക്കു വിൽപ്പന എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. നോർത്ത് പറവൂരിലെ ചെറിയപള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വൈറലായ വീഡിയോയിലെ ക്യാപ്ഷനിൽ പറയുന്നത്. ആദ്യം ആരും ഒന്ന് അമ്പരക്കുമെങ്കിലും ഒന്നുകൂടി വീഡിയോ കണ്ടാൽ സംഗതി എഐ സൃഷ്ടിയാണെന്ന് മനസ്സിലാകും.
Also Read: ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ
രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള "Jyo John Mulloor" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. വീഡിയോകണ്ട് ആദ്യം ഒന്നു ഞെട്ടിയെന്നാണ് പലരും വീഡിയോയുടെ കമന്റ് വിഭാഗത്തിൽ കുറിക്കുന്നത്. അതേസമയം, ഹെലികോപ്റ്ററിനു മുകളിൽ വൈദ്യത കമ്പികൾ ഉണ്ടല്ലോ എന്ന് സംശയം പ്രകടപ്പിക്കുന്നവരും നിരവധിയാണ്.
Also Read: പൂച്ച സാറിനെ സുരക്ഷിതമായി തിരികെ എത്തിച്ച് കരടി; ഒരു സിസിടിവി ദൃശ്യം!
"ആദ്യം ഞെട്ടി, പിന്നെ കൺഫ്യൂഷൻ, ഒടുവിൽ മനസിലായി" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "എണ്ണയടിക്കാനുള്ള കാശെങ്കിലും കിട്ടുമോ?","ഇത് എങ്ങനെ അവിടെ ഇറക്കി, വൈദ്യുത കമ്പികളൊക്കെ ഉണ്ടല്ലോ", "പുറകിൽ നിൽക്കുന്ന ഒരുത്തൻ കാരിക്ക് കടിച്ചു തിന്നുണ്ടാല്ലോ", "ലൈൻ കമ്പിയിൽ തട്ടിയാടാ നിൽക്കുന്നത്, മാറിനിൽക്ക് കരിഞ്ഞു പോകും" എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.
Read More: കള്ളിയങ്കാട്ട് നീലിയുടെ 106ാം ജന്മദിനാഘോഷം; അവസാനിച്ചത് ദുരന്തത്തിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.