/indian-express-malayalam/media/media_files/2025/07/22/ai-video-of-cat-and-bear-2025-07-22-15-43-39.jpg)
Screengrab
പൂച്ച സാറിന്റെ കയ്യിലിരുപ്പുകൾ അത്ര ശരിയല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൂച്ചകളുടെ വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാവുക പതിവാണ്. ഇപ്പോൾ ഒരു കരടി വളരെ സുരക്ഷിതമായി പൂച്ച സാറിനെ തിരികെ വീടിന്റെ ഡോറിന് മുൻപിൽ കൊണ്ടുവെച്ചിട്ട് പോകുന്ന എഐ വിഡിയോയാണ് കൗതുകമായി പ്രചരിക്കുന്നത്.
സിസിടിവി ദൃശ്യത്തിന്റെ മാതൃകയിലെ എഐ വിഡിയോയാണ് ഇത്. പൂച്ച സാറിനെ കൊണ്ടുവന്ന് ഡ്രോപ്പ് ചെയ്തിട്ടുണ്ട് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂച്ച സാറിന്റെ സ്വഭാവം നന്നായി അറിയാവുന്നവർ കമന്റ് ബോക്സിൽ നിറയുമ്പോൾ ഈ കമന്റുകൾ വായിച്ച് ആരായാലും ചിരിച്ചുമറിയും.
Also Read: കള്ളിയങ്കാട്ട് നീലിയുടെ 106ാം ജന്മദിനാഘോഷം; അവസാനിച്ചത് ദുരന്തത്തിൽ!
"പൂച്ചയെ വളർത്തുമ്പോൾ പൂട്ടിയിട്ട് വളർത്തണം. ഇവിടെ കാട്ടിലുള്ളോർക്ക് മനസമാധാനത്തോടെ ജീവിക്കണം," കരടി സാറിന് വേണ്ടി ഒരാൾ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. "പൂച്ച സാറിന്റെ കയ്യീന്ന് മുഖം അടച്ച് ഒരെണ്ണം കരടിക്ക് കിട്ടീന്ന് തോന്നുന്നു," ഇങ്ങനെയാണ് മറ്റൊരു കമന്റ്.
Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്
"കയ്യിലിരിപ്പ് ശരി അല്ലാത്തോണ്ട് കൊണ്ട് പോയ പോലെ തിരിച്ചു കൊണ്ട് വിട്ടിട്ട് ഉണ്ട്...ലെ കരടി: തെറ്റ് എന്റെ ഭാഗത്താണ് ഇവനെ ഞാൻ കൊണ്ട് പോകാൻ പാടില്ലായിരുന്നു. തിരികെ ഏല്പിക്കുന്നു, ക്ഷമിക്കണം...ക്യൂട്ട്നെസ് കണ്ട് വളർത്താൻ കൊണ്ട് പോയതാ. ഇപ്പോ കാട്ടിൽ ആർക്കും വഴീകൂടി നടക്കാൻ പറ്റുന്നില്ല. വരുന്നവനും പോകുന്നവനും എല്ലാം അടി ആണ്. ഇന്നാ അതെ പോലെ കൊണ്ട് വച്ചിട്ടുണ്ട്," ഇങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
Also Read: ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ
ഒരു ദിവസം മുൻപ് പങ്കുവെച്ച എഐ വിഡിയോ 50 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. ചെറിയൊരു വിഡിയോ ആണെങ്കിലും കരടിയുടേയും പൂച്ചസാറിന്റേയും മുഖഭാവങ്ങളിൽ നിന്ന് എല്ലാം വായിച്ചെടുക്കുകയാണ് ആളുകൾ.
Read More: 'ഇതാര് ബോളിവുഡിലെ വാവ tre?' പാമ്പിനെ രക്ഷപെടുത്തി നടൻ സോനു സൂദ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.