/indian-express-malayalam/media/media_files/2025/10/23/cat-robot-viral-video-2025-10-23-14-36-35.jpg)
Source: Screengrab
പൂച്ച സാറിന് പേടിയുള്ളതായി എന്തെങ്കിലും ഈ ലോകത്തുണ്ടോ? മുൻപിൽ വരുന്നത് ഏത് മനുഷ്യനായാലും മൃഗങ്ങളായാലും റോബോട്ടായാലും പൂച്ച സാർ കുലുങ്ങില്ല. ക്വാഡ്രുപെഡ് റോബോട്ട് നമുക്കെല്ലാവർക്കും കൗതുകമാണ്. പക്ഷേ ആദ്യം കാണുമ്പോൾ ചെറിയൊരു പേടിയെങ്കിലും നമ്മുടെ ഉള്ളിലുണ്ടാവില്ലേ. എന്നാൽ പൂച്ച സാർ ചെയ്തത് കണ്ടോ?
ക്വാഡ്രുപെഡ് റോബോട്ട് ഒരു ചാട്ടം ചാടി മുൻപിലേക്ക് വരുമ്പോൾ പേടിച്ച് ഓടുകയാണ് ചില വളർത്തു നായ്ക്കൾ. ഇവരുടെ ഉടമകൾ അടുത്തുണ്ടെങ്കിലും റോബോട്ടിനെ കണ്ട് നായ്ക്കൾ പിന്നിലേക്ക് മാറുന്നു. പിന്നെ റോബോട്ട് ലക്ഷ്യം വയ്ക്കുന്നത് പൂച്ച സാറിനെയാണ്.
Also Read: ഇത് എന്ത് വൈബ്? ആദ്യം കാണുമ്പോൾ സങ്കടം തോന്നും; പക്ഷേ...
റോബോട്ടിനുമേൽ നോട്ടമുറപ്പിച്ച് ഇരിക്കുകയാണ് പൂച്ച സാർ. റോബോട്ട് ഒരു ചാട്ടം ചാടി പൂച്ചയുടെ അടുത്തെത്തിയിട്ടും പൂച്ച സാറിന് ഒരു കുലുക്കവുമില്ല. പേടിച്ച് ഒരു അടി പോലും പൂച്ച സാർ പിന്നോട്ട് വയ്ക്കുന്നില്ല. പുച്ച സാറും ക്വാഡ്രുപെഡ് റോബോട്ടും നേർക്കുനേർ വന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
10 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്. ലെ പൂച്ച സാർ; അടുത്ത ചാട്ടത്തിന് നിന്നെ റിപ്പയർ ചെയ്യാൻ ആൾ വരും എന്ന കമന്റ് ലൈക്കുകൾ വാരിക്കൂട്ടി. മുഖം നോക്കി ഒന്ന് കൊടുക്കാന്ന് വിചാരിച്ചാൽ ഇതിന് അതും ഇല്ല എന്നാവും പൂച്ച സാർ ചിന്തിക്കുന്നത് എന്നാണ് മറ്റൊരു കമന്റ്. ഒരെണ്ണം എങ്കിലും കൊടുക്കാതെ വെച്ച കാല് പുറകോട്ട് വെക്കില്ല പൂച്ച സാർ എന്നാണ് മറ്റൊരാൾ പറയുന്നത്.
Also Read: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'
ഒരു ചാട്ടം കൂടി ചാടിയാൽ റോബോട്ടിന്റെ നട്ടും ബോൾട്ടം പെറുക്കി എടുക്കേണ്ടി വരും എന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെറുതെയാണോ പൂച്ചയ്ക്ക് സർ എന്ന പദവി നൽകിയത് എന്ന് ഓർമിപ്പിച്ചാണ് മറ്റൊരു കമന്റ്. ഉന്നാൽ മുടിയാത് തമ്പി എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us