/indian-express-malayalam/media/media_files/FGhACF3XrUKCfY65sKf1.jpg)
ഫയൽ ഫൊട്ടോ
സിനിമ ജീവിതം അവസാനിപ്പിക്കുന്നുവെന്ന ബോളിവുഡ് താരം വിക്രാന്ത് മാസിയുടെ പ്രഖ്യാപനം ആരാധകർക്കൊപ്പം സിനിമ ലോകത്തെയും ഞെട്ടിച്ചു. അടുത്ത വർഷം രണ്ടു സിനിമകളിൽ കൂടി അഭിനയിച്ചതിനു ശേഷം സിനിമയോട് വിട പറയുന്നു എന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പിൽ വിക്രാന്ത് വ്യക്തമാക്കിയത്.
വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ് ലിസ്റ്റിൽ മുന്നിലെത്തിയിരിക്കുകയാണ് വിക്രാന്ത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് അൻപതിനായിരത്തിലേറെ ആളുകളാണ് വിക്രാന്തിനെ ഗൂഗിളിൽ തിരഞ്ഞത്.
രണ്ട് പതിറ്റാണ്ടോളമായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന നടനാണ് വിക്രാന്ത് മാസി. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒടിടിയിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന വിക്രാന്ത് മാസിയുടെ പ്രഖ്യാപനം വലിയ ഞെട്ടലാണ് ആരാധകരിൽ സൃഷ്ടിച്ചത്.
“ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ അതിശയകരമായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് നോക്കുമ്പോൾ, വീണ്ടും കാലിബ്രേറ്റ് ചെയ്ത് വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലകളിലെല്ലാം, കൂടാതെ ഒരു നടൻ എന്ന നിലയിലും. അതിനാൽ 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. കഴിഞ്ഞ 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകളും. വീണ്ടും നന്ദി. എന്നേക്കും കടപ്പെട്ടിരിക്കുന്നു!," ഇൻസ്റ്റഗ്രാം കുറിപ്പിൽ വിക്രാന്ത് മാസി കുറിച്ചു.
ടെലിവിഷനിലൂടെയായിരുന്നു വിക്രാന്ത് മാസി അഭിനയരംഗത്തെത്തിയത്. ബാലിക വധു, ധരം വീര്‍ എന്നിവ ഏറെ ശ്രദ്ധ നേടി. രണ്‍വീര്‍ സിങിന്‍റെ ലൂട്ടേരയായിരുന്നു ആദ്യ സിനിമ. ചാപക്, മിര്‍സാപൂർ, ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്സ് സണ്ണി, ലവ് ഹോസ്റ്റല്‍, സെക്ടർ 36,2002 ലെ ഗോധ്ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള 'സബര്‍മതി റിപ്പോര്‍ട്ട്' എന്നിവയെല്ലാം വിക്രാന്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ട്വെൽത് ഫെയിൽ എന്ന ചിത്രം വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. യാർ ജിഗ്രി, ആൻഖോൺ കി ഗുസ്താഖിയാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.
Read More
- വില ഒരു ലക്ഷം, ദുബായിലെ 'സ്വർണ ചായ' കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
- Google Trends: വോട്ടെണ്ണൽ ദിനത്തിൽ ഗൂഗിൾ ട്രെൻഡിൽ താരം തിരഞ്ഞെടുപ്പ് കമ്മിഷൻ
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.