scorecardresearch

"പക്ഷിത്വം;" മത്സ്യത്തെ രക്ഷിക്കുന്ന പക്ഷിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിരവധി കാഴ്ചക്കാരണ് വീഡിയോയിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്

നിരവധി കാഴ്ചക്കാരണ് വീഡിയോയിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bird Rescuing Fish

ചിത്രം: ഇൻസ്റ്റഗ്രാം/ സ്ക്രീൻഗ്രാബ്

മുനുഷ്യരെ പോലെ പക്ഷിമൃഗാദികൾക്കും സഹജീവികളോട് കരുതലും കാരുണ്യവുമുണ്ട്. മൃഗങ്ങൾ തന്നെ മൃഗങ്ങളെ സഹായിക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ സുലഭമാണ്. സമാനമായൊരു വീഡിയോയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

ജലാശയത്തിന്റെ വെള്ളമില്ലാത്ത ഭാഗത്ത് കുടുങ്ങി കിടന്ന മത്സ്യത്തെ ആഴം കൂടിയ ഭാഗത്തേക്ക് കൊണ്ടുവിടുന്ന പക്ഷിയുടെ വീഡിയോയാണിത്. മത്സ്യത്തെ തന്റെ കൊക്കുകളുപയോഗിച്ച് പരിക്കേൽപ്പിക്കാതെ കൊത്തിയെടുത്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഈഗ്രറ്റ് അഥവാ കൊക്ക് എന്നറിയപ്പെടുന്ന വെള്ളരിക്കൊക്കാണ് തന്റെ സഹജീവിയെ സഹായിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. മനുഷ്യർ പോലും ചെയ്യാൻ മടിക്കുന്ന പ്രവൃത്തിയാണ് കേവലം ഒരു പക്ഷിയിൽ നിന്നുണ്ടായതെന്നാണ് നെറ്റിസൺമാർ അഭിപ്രായപ്പെടുന്നത്. 

Advertisment

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. "മനുഷ്യ സ്നേഹത്തേക്കാൾ.. വലുത്..", "പക്ഷിത്വം", "അതിൻറെ അത്രയും വിവരം പോലും ചില മനുഷ്യർക്കില്ല", "കൊക്കിലൊതുങ്ങുന്നതേ കൊത്താവു," തുടങ്ങിയവയാണ് വീഡിയോയിലെ ചില കമന്റുകൾ. 4.8 മില്യൺ കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Read More

Birds Fish Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: