/indian-express-malayalam/media/media_files/2025/04/20/EzxVDwSwZkGKnpxVAJpo.jpg)
Vaibhav Suryavanshi Photograph: (Rajasthan Royals, Instagram)
വൈഭവ് സൂര്യവൻഷി എന്ന പതിനാലുകാരന്റെ ബാറ്റിൽ നിന്ന് പറന്ന സിക്സുകൾ കണ്ടതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ക്രിക്കറ്റ് ലോകം. നമ്മളെല്ലാവരും 14 വയസുള്ളപ്പോൾ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യമാണ് വൈഭവിന്റെ അതിവേഗ സെഞ്ചുറി പിറന്നതിന് പിന്നാലെ നമ്മളിൽ പലരുടേയും മനസിൽ ഉയർന്നത്. ഈ വൈഭവ് സൂര്യവൻഷി കേരളത്തിലാണ് ജനിച്ചിരുന്നത് എങ്കിലോ?
35 പന്തിൽ സെഞ്ചുറിയടിച്ച് വൈഭവ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കേരളത്തിലാണ് വൈഭവ് ജനിച്ചിരുന്നത് എങ്കിൽ എന്താവും സംഭവിക്കുമായിരുന്നത് എന്ന് പറയുന്നൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
"റേഷൻ വാങ്ങിയിട്ട് വന്നിട്ട് കളിക്കാൻ പോയാൽ മതി, ഇങ്ങനെ ക്രിക്കറ്റും കളിച്ച് നടക്കാതെ അപ്പുറത്തെ ഉണ്ണിയെ കണ്ട് പഠിക്ക് നീ, എന്തിനാ മോനെ അമ്മയെ നീ ഇങ്ങനെ വിഷമിപ്പിക്കുന്നത്...ബാറ്റുമായി കളിക്കാൻ പോകുന്നു എന്ന് 'കേരളത്തിൽ ജനിച്ച' വൈഭവ് പറയുമ്പോൾ അമ്മുമ്മയുടെ മറുപടികളാണ് ഇങ്ങനെ..
പഠിച്ച് പഠിച്ച് 15കെ ശമ്പളത്തിന് ബാംഗ്ലൂരിൽ പോയി പണി എടുക്കേണ്ട ചെക്കനായിരുന്നു എന്ന് പറഞ്ഞാണ് രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആറ് ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. അങ്ങനെ എത്ര ബാറ്റുകളാണ് അടുപ്പിൽ കയറിയത് എന്നുൾപ്പെടെ നിരവധി കമന്റുകളാണ് വിഡിയോയ്ക്കടിയിൽ വരുന്നത്.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.