scorecardresearch

ട്രെയിനിൽ കാലുകുത്താൻ ഇടമില്ല; എസി കോച്ചുകൾ തല്ലി തകർത്ത് കുംഭമേള തീർത്ഥാടകർ: വീഡിയോ

യാത്രക്കാരിൽ ചിലർ എസി കോച്ചുകളുടെ ചില്ല് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

യാത്രക്കാരിൽ ചിലർ എസി കോച്ചുകളുടെ ചില്ല് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

author-image
Trends Desk
New Update
Maha Kumbh 2025, Train Rush

ചിത്രം: എക്സ്

തിരക്കേറിയ ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെ യാത്രക്കാർ എസി കോച്ചുകൾ അടിച്ചു തകർത്തു. മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്ക് പോകുന്ന തീർത്ഥാടകരാണ് അക്രമാസക്തരായത്. തിങ്കളാഴ്ച ബീഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

Advertisment

ട്രെയിനിൽ കയറാൻ കഴിയാത്തതിന്റെ നിരാശയിൽ യാത്രക്കാരിൽ ചിലർ എസി കോച്ചുകളുടെ ചില്ല് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. തകർന്ന ജനലിന്റെ ചില്ലു കഷ്ണങ്ങൾ യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്തേക്ക് വീഴുന്നതിന്റെ വീഡിയോ എക്സിൽ വൈറലാണ്. സംഭവം, റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലുള്ള സംഘവും യാത്രക്കാരിയും തമ്മിൽ വാക്കേറ്റത്തിനു കാരണമാകുന്നതും വീഡിയോയിൽ കാണാം.

മറ്റൊരു വീഡിയോയിൽ നിരവധി യാത്രക്കാർ എസി കോച്ചിന്റെ പൂട്ടിക്കിടക്കുന്ന വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നത് കാണാം. എസി കോച്ചുകളിൽ ഉൾപ്പെടെ യാത്രക്കാർ തിങ്ങി നിറഞ്ഞതോടെ വാതിലുകൾ പൂട്ടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  തിരക്ക് വർദ്ധിച്ചതോടെ, ചില യാത്രക്കാർ ജനാലകളിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Advertisment

അതേസമയം, കുംഭമേളയിൽ പങ്കെടുക്കാനായി ഭക്തരുടെ വൻതോതിലുള്ള ഒഴുക്ക് തുടരുകയാണ്. തീർത്ഥാടകരുടെയും വാഹനങ്ങളുടെയും തിരക്കു മൂലം ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ. 

ഞായറാഴ്ച വിവിധ ജില്ലകളിലെ ഗതാഗതം പൊലീസ് നിർത്തിവെച്ചിരുന്നു. ഇതോടെ മണിക്കൂറുകളോളം ആളുകൾ റോഡിൽ കുടുങ്ങി. 12 വർഷം കൂടുമ്പോൾ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ കോടിക്കണക്കിന് ആളുകളാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ 45 കോടി ഭക്തർ പുണ്യസ്നാനം നടത്തിയിട്ടുണ്ടെന്നാണ് വിവരം. ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും.

Read More

Kumbh Mela

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: