/indian-express-malayalam/media/media_files/2025/07/17/tiger-at-sundarbans-2025-07-17-17-20-25.jpg)
Source :X
വേട്ടയാടിപ്പിടിക്കുന്നതിലെ വിസ്മയിപ്പിക്കുന്ന കരുത്ത് മാത്രമല്ല, നീന്തലിന്റെ കാര്യത്തിലും അതിശയിപ്പിക്കും കടുവകൾ. ഇപ്പോൾ സുന്ദർബൻസിലെ നദിയിലേക്ക് ഒരു ബോട്ടിൽ നിന്ന് ചാടുന്ന കടുവയാണ് ഇന്റർനെറ്റിൽ വൈറലാവുന്നത്. ഒന്നൊന്നര ഡൈവ് തന്നെയെന്ന് ആരും പറഞ്ഞ് പോകും ഈ വിഡിയോ കണ്ടാൽ.
വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സുന്ദർബനിലെ കണ്ടൽക്കാടുകളാൽ നിറഞ്ഞ നദിയിലേക്ക് ഈ കടുവയെ സുരക്ഷിതമായി ബോട്ടിൽ നിന്ന് തുറന്ന് വിടുന്ന വിഡിയോ പങ്കുവെച്ചത്.
Also Read: 'തുണ്ട് വെച്ച് പരീക്ഷ എഴുതിക്കോ; പ്രിൻസിപ്പലിനെ ഞാൻ പൂട്ടിയിട്ടിട്ടുണ്ട്; കേരളം കൊതിച്ച അധ്യാപിക
പശ്ചിമ ബംഗാളിലെ സുന്ദർബൻസ് മേഖലയിൽ നിന്ന് പിടികൂടിയ കടുവയെയാണ് സുരക്ഷിതമായി തുറന്നു വിട്ടത്. ബോട്ടിലെ കൂട് തുറന്നതോടെ കടുവ നദിയിലേക്ക് ചാടുന്നത് കണ്ടാൽ ആരും അമ്പരന്ന് പോകും. പിന്നാലെ കടുവ നദി നീന്തിക്കടന്ന് വനത്തിലേക്ക് പോയി.
Also Read: മഴ അവധി പ്രഖ്യാപനം കാത്തിരിക്കുകയാണോ? കലക്ടറുടെ അവസ്ഥ നോക്കൂ!
കയ്യടിച്ചാണ് കടുവയെ സുരക്ഷിതമായി അതിന്റെ താവളത്തിലേക്ക് തിരികെ എത്തിച്ചത് റെസ്ക്യൂ ടീം ആഘോഷിച്ചത്. സുന്ദർബൻസിലെ ആവാസവ്യവസ്ഥയുമായി ഇവിടുത്തെ കടുവകൾ ഇണങ്ങി കഴിഞ്ഞതായി സുശാന്ത നന്ദ എക്സിൽ കുറിച്ചു.
A tiger being released after it was rescued in Sunderbans, WB.
— Susanta Nanda IFS (Retd) (@susantananda3) July 16, 2025
The tigers here have adapted to the mangrove ecosystem & so have the methods adopted for their rescue & release. A unique story of conservation & the works of green soldiers working in such difficult conditions🙏🙏 pic.twitter.com/8vDE1tr5du
Also Read: നായലോകത്തെ 'തല' ഇവൻ തന്നെ; ഒരു പന്തുപോലും വിടാതെയല്ലേ വിക്കറ്റ് കീപ്പിങ്; വീഡിയോ:
എത്ര വയസായ കടുവയാണ് എന്നാണ് വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകളിൽ കൂടുതലും. ചാടുന്നതിന് മുൻപ് ഞാൻ അവനൊരു ആലിംഗനം നൽകുമായിരുന്നു എന്നാണ് എക്സിൽ വന്ന മറ്റൊരു കമന്റ്.
Read More: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.