/indian-express-malayalam/media/media_files/2025/07/17/maths-teacher-ai-video-2025-07-17-15-16-31.jpg)
Screengrab
പിടി പിരീഡിൽ ക്ലാസ് എടുക്കാനുള്ള കണക്ക് അധ്യാപകരുടെ ഒരു വരവില്ലേ. ഒരുപക്ഷേ സ്കൂൾ വിദ്യാഭ്യാസ കാലത്ത് കുട്ടികളെ ഏറ്റവും നിരാശപ്പെടുത്തുന്ന രംഗമാണ് അത്. ഒരു ഫ്രീ പിരീഡ് ഉണ്ടെന്നറിഞ്ഞാലും ഗണിതശാസ്ത്ര അധ്യാപകർ ഓടിയെത്തും ക്ലാസിലേക്ക്. എത്ര പറഞ്ഞാലും ഗണിത സമവാക്യങ്ങൾ തലയിലേക്ക് കയറാത്ത നമ്മളേപ്പോലുള്ള ചിലർ ഈ അധ്യാപകരുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടിയ അടിക്കും വഴക്കിനുമൊന്നും കയ്യും കണക്കുമില്ല. എന്നാൽ നമ്മൾ സ്വപ്നം കണ്ടത് പോലെ, കുട്ടികളുടെ മനസ് അറിഞ്ഞ് അവർക്കൊപ്പം നിൽക്കുന്നൊരു ഗണിത ശാസ്ത്ര അധ്യാപികയുടെ വിഡിയോയാണ് വൈറലാവുന്നത്.
കാഴ്ചയിൽ ഈ അധ്യാപികയെ കണ്ടാൽ ആള് കുട്ടികളെ ഒന്നാകെ വിറപ്പിക്കും എന്ന് തോന്നും. എന്നാൽ ഡയലോഗ് വരുമ്പോഴല്ലേ ട്വിസ്റ്റ്. "ഈ കണക്കൊന്നും പഠിച്ചിട്ട് ഒരു കാര്യവും ഇല്ല പിള്ളേരെ. ഗ്രൗണ്ടിൽ പോയി വല്ല ഫുട്ബോളും കളിക്ക്, പോ പോ എല്ലാം ഇറങ്ങി പോ," ഇങ്ങനെ പറഞ്ഞാണ് ഈ ഗണിത അധ്യാപിക ഞെട്ടിക്കുന്നത്.
Also Read: മഴ അവധി പ്രഖ്യാപനം കാത്തിരിക്കുകയാണോ? കലക്ടറുടെ അവസ്ഥ നോക്കൂ!
"പരീക്ഷയ്ക്ക് തോറ്റവർ ആരും ഈ മാർക്ക് വീട്ടിൽ കൊണ്ടുപോയി കാണിക്കണ്ട. നിങ്ങൾ തന്നെ ഒരു ഒപ്പിട്ട് ഇങ്ങോട്ട് തന്നാൽ മതി," എന്ന് പറയുന്നത് കേട്ടാൽ ആരുടെ ഹൃദയവും ഒന്നലിയും.
"എല്ലാവരും തുണ്ട് വെച്ച് പരീക്ഷ എഴുതിക്കോ. പ്രിൻസിപ്പലിനെ ഞാൻ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടിട്ടുണ്ട്" എന്ന് കൂടി കേൾക്കുമ്പോൾ നമുക്ക് കിട്ടാതെ പോയല്ലോ ഇങ്ങനെയൊരു അധ്യാപികയെ എന്നോർത്ത് ആർക്കും സങ്കടം വന്ന് പോവും. പാരലൽ യൂണിവേഴ്സിലെ ഒരു കണക്ക് ടീച്ചറാണ് ഇവിടെ എഐയിലൂടെ എത്തി വൈറലാവുന്നത്.
Also Read: നായലോകത്തെ 'തല' ഇവൻ തന്നെ; ഒരു പന്തുപോലും വിടാതെയല്ലേ വിക്കറ്റ് കീപ്പിങ്; വീഡിയോ:
പ്രിൻസിപ്പലിനെ ഞാൻ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടിട്ടുണ്ട് എന്ന ഡയലോഗിനാണ് കയ്യടി കൂടുതൽ. ടീച്ചറുടെ സാലറി കുറവാണേൽ പറഞ്ഞാൽ മതി ഞാൻ കടം എടുത്തിട്ടാണേലും തരാം എന്നാണ് രസകരമായ കമന്റുകളിൽ ഒന്ന്.
Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
"സ്വപ്നത്തിൽ മാത്രമാണ് ഇങ്ങനെയൊരു ടീച്ചറെ കാണുന്നത്," ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തത്. അപ്പോൾ മറ്റൊരാളുടെ ചോദ്യം, ഇപ്പോൾ സ്വപ്നം ഒക്കെ ഇൻസ്റ്റഗ്രാമിൽ ആണോ വരുന്നത് എന്ന്. കേരളം മുഴുവൻ സ്വപ്നം കണ്ടത് ഇതുപോലെ ഒരു ടീച്ചറെയാണെന്നും കമന്റ് ബോക്സിൽ പലരും പറയുന്നു. 12 മില്യണിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Read More: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us