scorecardresearch

മഴ അവധി പ്രഖ്യാപനം കാത്തിരിക്കുകയാണോ? കലക്ടറുടെ അവസ്ഥ നോക്കൂ!

AI Video of District Collector: പെരുമഴയത്ത് കട്ടിലിൽ മൂടിപ്പുതച്ച് കിടന്ന് ഫോണും സ്ക്രോൾ ചെയ്ത് ഒരാൾ പറയുന്നത് ദൈവമേ ഈ മഴ കാരണം ഇന്നും അവധി ഉണ്ടായിരിക്കണേ എന്നാണ്

AI Video of District Collector: പെരുമഴയത്ത് കട്ടിലിൽ മൂടിപ്പുതച്ച് കിടന്ന് ഫോണും സ്ക്രോൾ ചെയ്ത് ഒരാൾ പറയുന്നത് ദൈവമേ ഈ മഴ കാരണം ഇന്നും അവധി ഉണ്ടായിരിക്കണേ എന്നാണ്

author-image
Trends Desk
New Update
AI video of District Collector

Screengrab

മഴയുടെ ശക്തിയൊന്ന് കൂടിയാൽ ജില്ലാ കലക്ടർമാരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ അവധി ചോദിച്ചുള്ള കമന്റുകളുടെ പ്രവാഹമാണ്. അത് നമുക്കിപ്പോൾ ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ മഴയെ തുടർന്ന് ഈ അവധിയെല്ലാം പ്രഖ്യാപിക്കുന്ന കലക്ടർമാരുടെ അവസ്ഥ എന്താണ്? അത് കാണിക്കുന്ന ഒരു എഐ വിഡിയോയാണ് വൈറലാവുന്നത്. 

Advertisment

രാവിലെ നല്ല കോരിച്ചൊരിയുന്ന മഴയത്ത് പുതച്ചുമൂടി നല്ല ചായയും കുടിച്ച് ഇരിക്കാനല്ലേ നമ്മൾ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ഇന്ന് അവധി പ്രഖ്യാപിക്കണേ എന്ന പ്രാർഥനയിലാണ് സ്കൂൾ കുട്ടികളായ ചില വിരുതന്മാർ പെരുമഴയുടെ സ്വരവും കേട്ട് ഉറക്കമുണരുന്നത് തന്നെ. 

Also Read:നായലോകത്തെ 'തല' ഇവൻ തന്നെ; ഒരു പന്തുപോലും വിടാതെയല്ലേ വിക്കറ്റ് കീപ്പിങ്; വീഡിയോ:

അങ്ങനെ പെരുമഴയത്ത് കട്ടിലിൽ മൂടിപ്പുതച്ച് കിടന്ന് ഫോണും സ്ക്രോൾ ചെയ്ത് ഒരാൾ പറയുന്നത് ദൈവമേ ഈ മഴ കാരണം ഇന്നും അവധി ഉണ്ടായിരിക്കണേ എന്നാണ്. ഒരു സെക്കൻ്റ് എടുത്തു പുള്ളിക്ക് ആ യാഥാർഥ്യം മനസിലാക്കാൻ. ട്വിസ്റ്റ് ഇങ്ങനെ, "ദൈവമേ ഞാൻ തന്നെയല്ലേ കലക്ടർ, ഞാൻ തന്നെയല്ലേ അവധി പ്രഖ്യാപിക്കേണ്ടത്."

Advertisment

Also Read:ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ

കമന്റുമായി ഒറിജിനൽ കലക്ടറും

എന്തായാലും മഴക്കാലത്തെ കലക്ടർമാരുടെ അവസ്ഥ ഏതാണ്ട് നമ്മളെയൊക്കെ പോലെയാണ് എന്ന് പറയുന്ന എഐ വിഡിയോ വൈറലായി. ഈ വിഡിയോയ്ക്കടിയിൽ നമ്മുടെ ഒരു കലക്ടർ തന്നെ കമന്റുമായി എത്തി എന്ന കൗതുകവും ഉണ്ട്. പത്തനംതിട്ട ജില്ലാ കലക്ടർ ആയ പ്രേം കൃഷ്ണയാണ് "ഏറെകുറെ" എന്ന കമന്റുമായി വരുന്നത്.   

Also Read: 'കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി;' അച്ഛൻ പോലും മറന്ന ആഗ്രഹം 14 വർഷത്തിനുശേഷം നിറവേറ്റി മകന്റെ സർപ്രൈസ്; വീഡിയോ

10 ലക്ഷത്തോളം പേരാണ് ഈ എഐ വിഡിയോ കണ്ടത്. അതിനിടയിൽ എഐ വിഡിയോ തയ്യാറാക്കിയ പഹയന് ഒരു അബദ്ധം പറ്റിയത് കമന്റ് ബോക്സിൽ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മൂടിപ്പുതച്ച് കിടക്കുന്ന കലക്ടറുടെ വീടിന് പുറത്ത് മാത്രമല്ല വീടിനുള്ളിലും മഴ പെയ്യുന്നുണ്ട്. ഒരു ടർപ്പായ വലിച്ച് കെട്ട് സാറേ എന്നാണ് അതിന് മറുപടിയായി വരുന്ന കമന്റുകൾ. 

Read More:എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്

AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: