scorecardresearch

'കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി;' അച്ഛൻ പോലും മറന്ന ആഗ്രഹം 14 വർഷത്തിനുശേഷം നിറവേറ്റി മകന്റെ സർപ്രൈസ്; വീഡിയോ

ഹൃദയസ്പർശിയായ വീഡിയോ നെറ്റിസണ്മാർ ഏറ്റെടുത്തുകഴിഞ്ഞു. 7.8 മില്യൺ കാഴ്ചകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചത്

ഹൃദയസ്പർശിയായ വീഡിയോ നെറ്റിസണ്മാർ ഏറ്റെടുത്തുകഴിഞ്ഞു. 7.8 മില്യൺ കാഴ്ചകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala man gifts father a Bullet

ചിത്രം: ഇൻസ്റ്റഗ്രാം

കുടുംബത്തിനായുള്ള നെട്ടോട്ടത്തിനിടെ സ്വന്തം സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച നിരവധി അച്ഛനമ്മമാരെ നമുക്കു ചിറ്റിനുമൊന്നു കണ്ണോടിച്ചാൽ കാണാനാകും. ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം മക്കൾക്കും കുടുംബത്തിനും വേണ്ടിയുള്ള കഷ്ടപ്പാടുകൾക്കിടെ മറന്ന്പോയവരായിരിക്കും അവരിൽ പലരും. അച്ഛനമ്മമാരുടെ സ്വപ്നങ്ങൾ എന്താണെന്നുപോലും ഇന്ന് പല മക്കൾക്കും അറിയിന്നുണ്ടാകില്ല.

Advertisment

എന്നാൽ, 14 വർഷം മുൻപ് അച്ഛൻ തന്നോട് പറഞ്ഞ ഒരു ആഗ്രഹം വർഷങ്ങൾക്കിപ്പുറം നിറവേറ്റിയിരിക്കുകയാണ് മലയാളിയായ അശ്വിൻ എന്ന യുവാവ്. റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കണമെന്ന അച്ഛന്റെ മോഹമാണ് അശ്വിൻ സർപ്രൈസായി സാധിച്ചു നൽകിയത്. 

Also Read: നായലോകത്തെ 'തല' ഇവൻ തന്നെ; ഒരു പന്തുപോലും വിടാതെയല്ലേ വിക്കറ്റ് കീപ്പിങ്; വീഡിയോ:

കുടുംബത്തോടൊപ്പം ബൈക്കിന്റെ ഡെലിവറി എടുക്കാനായി ഷോറൂമിലെത്തിയപ്പോഴാണ്, തനിക്കുവേണ്ടില്ലാ അച്ഛനുവേണ്ടിയാണ് ബൈക്കു വാങ്ങിയതെന്ന് അശ്വിൻ പറയുന്നത്. ഇനി ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ അച്ഛന്റെ സ്വപ്നം നിറവേറ്റിയ ആ നിമിഷം അശ്വിൻ വീഡിയോ ആയി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ

ഹൃദയസ്പർശിയായ വീഡിയോ നെറ്റിസണ്മാർ ഏറ്റെടുത്തുകഴിഞ്ഞു. 7.8 മില്യൺ കാഴ്ചകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചത്. ധാരാളം കമന്റുകളും അശ്വിനെ അഭിനന്ദിച്ച് വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. "അവനെ വളർത്തിയതിൽ അച്ഛനും അമ്മയും ജയിച്ചു, അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങളും സന്തോഷങ്ങളും നിറവേറ്റുന്നതിൽ മകൻ എന്ന നിലയിൽ അവനും വിജയിച്ചു," എന്നായിരുന്നു മറ്റൊരു കമന്റ്.

Read More: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്

Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: