/indian-express-malayalam/media/media_files/nXrmw68n2FBgEISCPcSg.jpg)
ലോകരാജ്യങ്ങൾക്കിടയിൽ കേരളത്തിന്റെ അംബാസിഡർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയുടെ ചെറുപ്പക്കാലത്തു നിന്നുള്ള ചിത്രമാണിത്. 1973ൽ അമ്മാവൻെറ ചെറു ബിസിനസിൽ സഹായിക്കാനാണ് ഈ ചെറുപ്പക്കാരൻ അബുദാബിയിലേക്ക് പോയത്. കഠിനാധ്വാനിയായ ആ ചെറുപ്പക്കാരൻ 1990കളിൽ തന്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് തുറന്നു. ആ ഹൈപ്പർ മാർക്കറ്റാവട്ടെ പിന്നീട് ആഗോളതലത്തിൽ ശ്രദ്ധ നേടിയ വലിയൊരു ശൃംഖലയായി മാറി. ജിസിസി, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും ലുലു ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്
ഇത്രയും പറയുമ്പോൾ തന്നെ ചിത്രത്തിലുള്ള വ്യക്തിയാരെന്ന് പിടികിട്ടികാണും. അതെ, സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പന്നനായ ബിസിനസ് പ്രതിഭയായ എംഎ യൂസഫലിയുടെ പഴയകാല ചിത്രമാണിത്. പ്രവാസ ജീവിതത്തിൻെറ 50 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഈ നാട്ടികക്കാരൻ. അറബ് രാജ്യങ്ങളിൽ വിജയം കൊയ്ത മലയാളി ബിസിനസുകാരുടെ പട്ടികയിലും യൂസഫലി ഒന്നാം സ്ഥാനത്തുണ്ട്.
"എന്നെ ഒരുപാട് ആളുകൾ അറിയുമെന്ന് ഞാൻ ഊറ്റം കൊള്ളാറുണ്ട്. പക്ഷേ എന്നെ അറിയാത്ത ഒത്തിരി ആളുകൾക്ക് യൂസഫലിയെ അറിയാം, അദ്ദേഹം ഒരു ബ്രാൻഡ് ആണ്," എന്നാണ് ഒരിക്കൽ യൂസഫലിയെ മമ്മൂട്ടി വിശേഷിപ്പിച്ചത്.
ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ഏറ്റവും ധനികനായ മലയാളിയാണ് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 27-ാം സ്ഥാനത്താണ് യൂസഫലി. 7.1 ബില്യൺ ഡോളറാണ് യൂസഫലിയുടെ ആസ്തി. എന്നാൽ സമ്പത്തുകൊണ്ടു മാത്രമല്ല, സൗഹൃദം കൊണ്ടും അതിസമ്പന്നനാണ് എം എ യൂസഫലി.
സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന യൂസഫലിയുടെ സൗഹൃദവലയത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ മുതൽ മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ ഉൾപ്പെടുന്നു.
Read More Trending Stories Here
- എന്റെ പൊന്നേ... ഈ കുഞ്ഞ് വായിൽ നിന്നാണോ ഈ ഹൈ വോൾട്ടേജ് പാട്ട്?; 'ആലായാല് തറ വേണം' പാടി ഞെട്ടിച്ച് കുട്ടിമിടുക്കൻ, വീഡിയോ
- ആദ്യം മുദ്ര പഠിക്കാം, നടത്തമൊക്കെ പിന്നെയാവാം; ഡാൻസ് പഠനം അമ്മയുടെ മടിയിൽ നിന്നുതന്നെ തുടങ്ങി കുഞ്ഞാവ
- ദിവസവും കുടിക്കുന്നത് 'ബബിൾ ടീ'; യുവതിയുടെ വൃക്കയിൽ കണ്ടെത്തിയത് 300 കല്ലുകൾ
- അമ്പട ഷോപ്പിംഗ് വീരാ; സ്വിഗ്ഗിയിൽ നിന്നും ഡൽഹി സ്വദേശി വാങ്ങിയത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.