/indian-express-malayalam/media/media_files/dNzHcBKVOlOtzt9FzbP4.jpg)
ചിത്രം: എക്സ്
ഈ വർഷത്തെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കാണാവുന്ന തരത്തിൽ രാത്രി 8 മണിക്കാണ് നടന്നുകൊണ്ടിരുന്നത്. ഇന്ത്യ ഫൈനലിൽ കടന്നതോടെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്നവർ പോലും ലീവ് എടുത്ത് കളികണ്ടു. എന്നാൽ ലീവ് എടുക്കാൻ സാധിക്കാത്ത ജോലി ചെയ്യുന്ന ഓരാളുടെ ക്രിക്കറ്റ് കാഴ്ചയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വേറെ ആരുമല്ല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഫൈനൽ കാണാൻ സമയം ലഭിക്കാതെ വന്നതോടെ, വിമാനത്താവളത്തിൽ നിന്ന് കളികണ്ടത്. ഡൽഹിയിൽ നിന്ന് വിമാനം കയറുന്നതിന് മുൻപാണ് ടാബ്‌ലറ്റിൽ മുഖ്യമന്ത്രി ഇന്ത്യയുടെ കിരീട നേട്ടത്തന് സാക്ഷിയായത്. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി എൽ.കെ അതീഖാണ് ചിത്രം എക്സിൽ പങ്കിട്ടത്.
"മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിൽ വിമാനം കയറുന്നതിന് മുമ്പ് ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നു" എന്ന കുറിപ്പോടെയാണ് പോസ്റ്റ്. നിരവധി നെറ്റിസണ്മാരാണ് വൈറാലയ പോസ്റ്റിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്.
Chief Minister @siddaramaiah watching T20 World Cup final match before boarding the flight at Delhi today! pic.twitter.com/eg55JDCNTG
— ಎಲ್ ಕೆ ಅತೀಕ್ L K Atheeq (@lkatheeq) June 29, 2024
കർണാടകയുടെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും, സംസ്ഥാനത്തിൻ്റെ മുൻഗണനകൾ വിശദീകരിക്കുന്ന കത്ത് സമർപ്പിക്കുകയും ചെയ്ത ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്തിയെന്നാണ് റിപ്പോർട്ട്.
17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്, രണ്ടാം ടി20 ലോകകപ്പ് ഇന്ത്യ ഉയർത്തുന്നത്. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 20 ഓവറിൽ 169/8 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ജസ്പ്രീത് ബുംറയാണ് പരമ്പരയിലെ താരം.
Read More Entertainment Stories Here
- രോഹിതിന്റെ വെട്ടിക്കെട്ട് കൊഴുപ്പിച്ച് മണിച്ചേട്ടന്റെ നാടൻപാട്ട്
- വേണേൽ ഞാൻ ഒറ്റയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കും; മിടുക്കികുട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- കുണ്ടന്നൂർ പാലത്തിൽ സുരേഷ് ഗോപിക്കെന്ത് കാര്യം
- ഒന്ന് ഈവെനിംഗ് വാക്കിന് ഇറങ്ങിയതാ; എംജി റോഡിൽ ബ്ലോക്കുണ്ടാക്കിയ പോത്ത് സാർ
- കേരളത്തെക്കുറിച്ച് നാല് വാക്ക് പറയാൻ പറഞ്ഞതേ ഓർമ്മയുള്ളൂ.. പ്രസംഗം പോയ പോക്ക് കണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.