/indian-express-malayalam/media/media_files/8H4qCdw83qAX9TXIc8JA.jpg)
"സെമിനാരിയിൽ ചേർന്ന് പട്ടം വാങ്ങി പള്ളീലച്ചനാവണോ? അതോ എന്നെ കെട്ടി എന്റെ പിള്ളേരുടെ അച്ഛനാവണോ?" ആമേനിൽ, സോളമനോട് ശോശന്ന പറയുന്ന ഈ വാക്കുകൾ ഒരു കാലത്ത് ടിക്ടോക്കിൽ തീർത്ത തരംഗം ചെറുതല്ല. 2018ൽ ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ട അതുപോലൊരു സോളമൻ- ശോശന്ന റീലിന് കൗതുകകരമായൊരു ക്ലൈമാക്സ് ഉണ്ടായിരിക്കുകയാണ് 2023ൽ.
"2018 ഈ വീഡിയോ എടുക്കുമ്പോൾ ഞങ്ങൾ വിചാരിച്ചിട്ടേയില്ല ഞങ്ങളുടെ ലൈഫിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടാവും എന്ന്," എന്നാണ് ഒരു ത്രോബാക്ക് വീഡിയോ പങ്കിട്ടുകൊണ്ട് അഞ്ജന അനിൽകുമാർ എന്ന യുവതി കുറിക്കുന്നത്. അഞ്ജനയ്ക്ക് ഒപ്പം ഷെബിൻ ബാബു എന്ന ചെറുപ്പക്കാരനെയും വീഡിയോയിൽ കാണാം. ഇരുവരും പിന്നീട് വിവാഹിതരായി. ഇന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കളാണ് ഇരുവരും.
പറഞ്ഞ വാക്കിനോട് നീതി പുലർത്തി അല്ലെ, വാക്കാണ് സത്യം എന്ന് മൊയ്‌തീൻ, വാക്കാണ് ഏറ്റവും വലിയ 'സത്യം' എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ.
Read More
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us