scorecardresearch

വിരലിൽ ബാൻഡേജുമായി സഞ്ജു സാംസൺ; ശക്തമായി തിരിച്ചുവരട്ടെയെന്ന് ആരാധകർ

പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആറ് ആഴ്ച സഞ്ജുവിന് കളിക്കാനാകില്ലെന്നാണ് വിവരം

പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആറ് ആഴ്ച സഞ്ജുവിന് കളിക്കാനാകില്ലെന്നാണ് വിവരം

author-image
Trends Desk
New Update
Sanju Samson, Injury

ചിത്രം: എക്സ്

ഇംഗ്ലണ്ടിനെതിരെ വാങ്കഡെയിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് പരിക്കേറ്റിരുന്നു. ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാമത്തെ പന്തിൽ ജോഫ്ര ആർച്ചറുടെ പന്ത് സഞ്ജുവിന്റെ കയ്യിൽ കൊള്ളുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആറ് ആഴ്ച സഞ്ജുവിന് കളിക്കാനാകില്ലെന്നാണ് വിവരം.

Advertisment

പരിക്കിനെ തുടർന്ന്, ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫിയിലെ ക്വാട്ടർ മത്സരങ്ങളും താരത്തിനു നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നുള്ള സഞ്ജുവിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

ബാൻഡേജ് ചുറ്റിയ നിലയിൽ താരത്തിന്റെ കൈ വിരൽ ചിത്രത്തിൽ കാണാം. താരത്തിനൊപ്പം പോസുചെയ്യുന്ന ഡോക്ടർമാരുടെ സംഘവും ചിത്രത്തിലുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. 

Advertisment

ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ഓവറിലെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ പന്ത് കയ്യിൽ കൊണ്ടാണ് സഞ്ജുവിന് പരുക്കേറ്റത്. സഞ്ജുവിനെ ഇന്ത്യൻ ടീം ഫിസിയോ ക്രീസിലെത്തി പരിശോധിച്ചു. പരുക്കേറ്റിട്ടും ബാറ്റിങ് തുടരാനാണ് സഞ്ജു തീരുമാനിച്ചത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി20യിൽ 16 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 

ഐപിഎൽ നഷ്ടമാവുമോ?

പരുക്കിനെ തുടർന്ന് സഞ്ജുവിന് ഐപിഎൽ നഷ്ടമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മാർച്ച് 21നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഈ സമയം ആവുമ്പോഴേക്കും സഞ്ജുവിന് പരുക്കിൽ നിന്ന് മുക്തനാവാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്യാപ്റ്റൻ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാൻ റോയൽസിന് ഏറെ നിർണായകമാണ്. സഞ്ജുവിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമായാൽ അത് രാജാസ്ഥാന് വലിയ തിരിച്ചടിയാവും. 

ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ മോശം ഫോമിലാണ് സഞ്ജു കളിച്ചത്. അഞ്ച് കളിയിൽ നിന്ന് നേടിയത് 51 റൺസ് മാത്രം. ഈഡൻ ഗാർഡൻസിൽ നേടിയ 26 റൺസ് ആണ് പരമ്പരയിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. അഞ്ച് കളിയിലും ഷോർട്ട് പിച്ച് പന്തിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അതിൽ ആദ്യ മൂന്ന് കളിയിലും സഞ്ജുവിനെ പുറത്താക്കിയത് ആർച്ചറാണ്. 

Read More

Viral Photo Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: